ഡെക്കാൻ കൾചറൽ സൊസൈറ്റി ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തിൽ ഡോ. സോമൻ കടലൂർ സംസാരിക്കുന്നു
ബംഗളൂരു: ഡെക്കാൻ കൾചറൽ സൊസൈറ്റിയുടെ ഓണാഘോഷത്തോടനുബന്ധിച്ച് സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു. കവിയും നോവലിസ്റ്റും പ്രഭാഷകനുമായ ഡോ. സോമൻ കടലൂർ ‘നവസാഹിത്യവും പുതുകാലവും’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.കാലവും ഭാഷയും സംസ്കാരവും സാമൂഹികാവസ്ഥയും മാറിയതുപോലെ സാഹിത്യവും ഭാവുകത്വ പരിണാമത്തിനു വിധേയമായിട്ടുണ്ട്.
പ്രാദേശികതയും സൂക്ഷ്മ യാഥാർഥ്യങ്ങളും ചരിത്രവും മിത്തും ഓർമകളും സമകാലിക സാഹിത്യത്തിൽ നിറഞ്ഞുനിൽക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ടി.എം. ശ്രീധരൻ ചർച്ച ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷതവഹിച്ചു. ആർ.വി. ആചാരി, കെ.ആർ. കിഷോർ, ശാന്തകുമാർ എലപ്പുള്ളി, ബിന്ദു സജീവ് എന്നിവർ പങ്കെടുത്തു. സെക്രട്ടറി ജി. ജോയ് സ്വാഗതവും ട്രഷറർ വി.സി. കേശവ മേനോൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.