സുരേന്ദ്ര
Posted On
date_range Updated On
date_range കീടനാശിനി തളിക്കുന്നതിനിടെ തോട്ടത്തിലെ ജീവനക്കാരൻ പാമ്പുകടിയേറ്റ് മരിച്ചു
മംഗളൂരു: സ്വകാര്യ തോട്ടത്തിന്റെ മേൽനോട്ടവും പരിപാലനവും നടത്തിവന്നിരുന്ന ജീവനക്കാരൻ പാമ്പുകടിയേറ്റ് മരിച്ചു. സുരേന്ദ്ര കിട്ടു പൂജാരിക്കാണ് (54) മൂർഖന്റെ കടിയേറ്റത്. രാവിലെ പത്തോടെ കീടനാശിനി തളിക്കാൻ തോട്ടത്തിലേക്ക് പോയപ്പോഴാണ് പാമ്പ് കടിച്ചത്.
ഉടൻ കിന്നിഗോളിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. മകൻ കിരൺ എസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷിർവ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.