ബംഗളൂരു : കഴിഞ്ഞ ദിവസങ്ങളിൽ പ്രളയം നാശം വിതച്ച രാമനഗര ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ, ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ദയ ഹ്യൂമൻ വെൽഫയർ ട്രസ്റ്റിന്റെ' നേതൃത്വത്തിൽ സഹായം കൈമാറി. പ്രളയത്തിൽ പഠന സാമഗ്രികൾ നശിച്ചുപോയ 300ലധികം വിദ്യാർത്ഥികൾക്ക് സ്കൂൾബാഗ്, നോട്ട് ബുക്ക്, വാട്ടർ ബോട്ടിൽ, പെൻസിൽ, ഷാർപ്‌നർ എന്നിവയടങ്ങിയ സ്കൂൾ കിറ്റ് വിതരണം ചെയ്തു. ദയ പ്രവർത്തകർ സർവേ നടത്തി തെരഞ്ഞെടുത്ത അഞ്ചു സ്‌കൂളുകളിലായിരുന്നു വിതരണം.
അർകേശ്വര കോളനി ഗവ. എൽ പി സ്കൂൾ തുറുപ്പലായയിൽ നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളുംപങ്കെടുത്തു. പ്രസിഡന്റ് ഹാരിസ് ഇബ്രാഹിം ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബുൽ സത്താർ അധ്യക്ഷ്യത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ഗംഗാവതി, അധ്യാപികമാരായ ശ്രീമതി, സുനേരബീഗം എന്നിവർ സംസാരിച്ചു. കോഓഡിനേറ്റർ അബ്ദുല്ല ഇൻഫിനിറ്റി സ്വാഗതവും ട്രഷറർ അബ്ദുൽ റഹ്മാൻ കുട്ടി നന്ദിയും പറഞ്ഞു.
മർയം ഇംഗ്ലീഷ് സ്കൂൾ, നോബിൾ സ്കൂൾ, ടിപ്പു കേംബ്രിഡ്ജ് സ്കൂൾ, ഗവ. ഉറുദു പ്രൈമറി സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. ഫൈസൽ, സനീർ, നവീമ്, സഹീർ, ലത്തീഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.