ബംഗളൂരു: സുരപുര താലൂക്കിലെ നാഗരള ഗ്രാമത്തിൽ യുവ ദലിത് അഭിഭാഷകനെ ജാതി അധിക്ഷേപത്തിനും ശാരീരിക ആക്രമണത്തിനും വിധേയമാക്കിയതായി പരാതി. ഗ്രാമത്തിലെ റോഡിലൂടെ നടക്കുമ്പോഴാണ് സംഭവം നടന്നതെന്ന് ഇരയായ ദുർഗപ്പ ഹൊസമണി പറഞ്ഞു.
മല്ലയ്യ, അർജുന എന്നിവർ ഒരു പ്രകോപനവുമില്ലാതെ തന്നെ തടഞ്ഞുനിർത്തി ജാതി അധിക്ഷേപം നടത്തുകയായിരുന്നു. തുടർന്ന് ശാരീരികമായി ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വ്യാപകമായ വിമർശനം ഉയർന്നു. ഹൊസമണിയുടെ പരാതിയെത്തുടർന്ന്, സുരപുര പൊലീസ് പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമ പ്രകാരം കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.