മംഗളൂരു: മൈസൂരു ദസറ ഘോഷയാത്രയിൽ ദക്ഷിണ കന്നട ജില്ലയുടെ സമ്പന്നമായ കല, സംസ്കാരം, പരമ്പരാഗത കായിക വിനോദങ്ങൾ എന്നിവ മനോഹരമായി പ്രദർശിപ്പിച്ച ടാബ്ലോ രണ്ടാം സമ്മാനം നേടി. ദക്ഷിണ കന്നടയുടെ സാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന യക്ഷഗാനം, കമ്പള, പുലിവേഷം, മറ്റ് നാടോടി- പരമ്പരാഗത കളികൾ എന്നിവയുടെ വർണാഭമായ ചിത്രീകരണങ്ങൾ ടാബ്ലോയിൽ ഉൾപ്പെടുത്തിയിരുന്നു. ജില്ല പഞ്ചായത്ത് സി.ഇ.ഒയുടെ മാർഗനിർദേശത്തിലാണ് നിശ്ചലദൃശ്യം സൃഷ്ടിച്ചത്. മഞ്ജുനാഥ് ഹെഗ്ഡെ പദ്ധതിയുടെ നോഡൽ ഓഫിസറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.