മംഗളൂരു: മീൻ പിടിച്ച് മടങ്ങുകയായിരുന്ന ഉഡുപ്പി മൽപെയിലെ ബോട്ട് കടലിൽനിന്ന് തൊഴിലാളികളെ അക്രമിച്ച് മത്സ്യവും ഡീസലും കൊള്ളയടിച്ചു. എട്ട് ലക്ഷം രൂപ വിലവരുന്ന മത്സ്യങ്ങളും 5,76,700 രൂപയുടെ 7500 ലിറ്റർ ഡീസലുമാണ് കവർന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭട്കൽ സ്വദേശികളായ സുബ്രഹ്മണ്യ ഖാർവി (34), രാഘവേന്ദ്ര ഖാർവി (38), ഹരീഷ് നാരായണ ഖാർവി (40), നാഗേഷ് നാരായണ (42), ഗോപാൽ മാധവ് (38), സന്തോഷ് ദേവയ്യ (43), ലക്ഷ്മൺ (50) എന്നിവരാണ് അറസ്റ്റിലായത്.മീനുമായി തീരത്തേക്ക് വരികയായിരുന്ന ബോട്ട് ഫാനിൽ വല കുടുങ്ങി നിന്നുപോയിരുന്നു.
ഈ സമയം, മറ്റൊരു വലിയ ബോട്ടിലെത്തിയ 25ഓളം പേരടങ്ങിയ സംഘം താൻ ഉൾപ്പെടെ തൊഴിലാളികളെ അക്രമിക്കുകയായിരുന്നുവെന്ന് മൽപെകൊഡവൂരിലെ ചേതൻ സാലിയൻ (42) പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ബോട്ട് ശക്തമായ തിരമാലയുള്ള ഭാഗത്തേക്ക് കെട്ടിവലിച്ച് കൊണ്ടുപോയാണ് കവർച്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.