Posted On
date_range Updated On
date_range പുതിയ പാതയുടെ നിർമാണ പ്രവർത്തനം; ട്രെയിനുകൾ വഴിതിരിച്ചുവിടും
ബംഗളൂരു: വരദപുർ സ്റ്റേഷനിൽ പുതിയ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മേയ് ഒമ്പതിന് ട്രെയിനുകൾ വഴിതിരിച്ചുവിടും. യശ്വന്ത്പുർ-കൊച്ചുവേളി എക്സ്പ്രസ് ബാനസവാടി, ഹൊസൂർ, ധർമപുരി, സേലം വഴിയാണ് പോവുക. കെ.ആർ പുരത്ത് നിർത്തില്ല. മൈസൂരു-കൊച്ചുവേളി എക്സ്പ്രസ് കന്റോൺമെന്റ്, ബയ്യപ്പനഹള്ളി, ഹൊസൂർ, ധർമപുരി വഴിയാണ് പോവുക. കെ.ആർ പുരം, വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, കുപ്പം, തിരുപ്പത്തൂർ എന്നിവിടങ്ങളിൽ നിർത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.