ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ് കർണാടക ചാപ്റ്റർ സംഘടിപ്പിച്ച 59ാമത് എൻജിനീയേഴ്‌സ് ദിനാഘോഷം മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്യുന്നു 

എൻജിനീയർമാരുടെ പേരിന് മുമ്പില്‍ ‘ഇ.ആർ’ ചേർക്കാൻ അനുമതി

ബംഗളൂരു: കര്‍ണാടകയില്‍ എൻജിനീയർമാരുടെ പേരിന് മുമ്പില്‍ ‘ഇ.ആർ’ ചേർക്കാൻ അനുമതി. സർ എം. വിശ്വേശ്വരയ്യയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ചൊവ്വാഴ്ച ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ് (ഇന്ത്യ) കർണാടക ചാപ്റ്റർ സംഘടിപ്പിച്ച 59ാമത് എൻജിനീയേഴ്‌സ് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് പ്രഖ്യാപനം നടത്തിയത്.

വിശ്വേശ്വരയ്യയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് എൻജിനീയേഴ്‌സ് ദിനമായി ആചരിക്കുന്ന സെപ്റ്റംബർ 15നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്ത വർഷം മുതൽ സർക്കാർ ഔദ്യോഗിക പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മറ്റ് വിശദാംശങ്ങള്‍ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം അന്തിമമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എല്ലാ വർഷവും ഒരു ലക്ഷത്തിലധികം എഞ്ചിനീയർമാർ ബിരുദം നേടുന്നു. എൻജിനീയറിങ് മേഖലയില്‍ കഴിവ് തെളിയിച്ച നിരവധി പ്രതിഭകള്‍ ഇന്ത്യയിലുണ്ട്. അവരുടെ സംഭാവനകളെ തിരിച്ചറിയേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ശിവകുമാർ പറഞ്ഞു.

ഇന്ത്യയിലെ ‘എൻജിനീയറിങിന്‍റെ പിതാവ്' എന്നറിയപ്പെടുന്ന സർ മോക്ഷഗുണ്ടം വിശ്വേശ്വരയ്യ 1861 സെപ്റ്റംബർ 15 ന് ചിക്കബെല്ലാപൂർ താലൂക്കിലെ മുദ്ദേനഹള്ളിയിലാണ് ജനിച്ചത്. സർ എം. വിശ്വേശ്വരയ്യ രാജ്യത്തിന് നൽകിയ സംഭാവനകളെ മാനിച്ച് അദ്ദേഹത്തിന്‍റെ ജന്മദിനം 'എൻജിനീയേഴ്‌സ് ദിനം' ആയി ആചരിക്കുമെന്ന് ഉത്തരവിൽ പറയുന്നു.

Tags:    
News Summary - Permission to add 'ER' before the names of engineers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.