അപർണക്ക് ആശ ഷെട്ടി പാരിതോഷികം കൈമാറുന്നു
മംഗളൂരു: ഓടിത്തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ വീണ് പ്ലാറ്റ്ഫോമിനും തീവണ്ടിക്കുമിടയിൽപെട്ട യാത്രക്കാരിയെ രക്ഷിച്ച വനിത കോൺസ്റ്റബിളിന് കൊങ്കൺ റെയിൽവേയുടെ ആദരം.
റെയിൽവേ സുരക്ഷാ സേനയിലെ കെ.ടി. അപർണയുടെ സന്ദർഭോചിത ഇടപെടലാണ് വെള്ളിയാഴ്ച യാത്രക്കാരി ഡി.എൻ. നിഹാനികയെ വൻ ദുരന്തത്തിൽ നിന്ന് രക്ഷിച്ചത്. ഉഡുപ്പി സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് പലഹാരങ്ങൾ വാങ്ങാൻ ഇറങ്ങിയതായിരുന്നു മംഗളൂരു സെൻട്രൽ മഡ്ഗോൺ സ്പെഷൽ എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരി.
തിരിച്ചു വരുമ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. ഓടിക്കയറുന്നതിനിടെ, വീണ അവരുടെ അരക്കു താഴെ ട്രെയിനിന്റെ ഭാഗത്താണെന്നു കണ്ട അപർണ കുതിച്ചെത്തി പ്ലാറ്റ്ഫോമിലേക്ക് മറിച്ചിട്ടു. ലോകോ പൈലറ്റിന് സിഗ്നൽ നൽകി നിർത്തിയ ട്രെയിനിൽ നിഹാനിക യാത്ര തുടർന്നു. അപർണക്കുള്ള പാരിതോഷികം 5000 രൂപ കൊങ്കൺ റെയിൽവേ കാർവാർ റീജനൽ മാനേജർ ആശ ഷെട്ടി ശനിയാഴ്ച സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.