ബ​ന്ദി​ൽ നി​ശ്ച​ല​മാ​യ മം​ഗ​ളൂ​രു ന​ഗ​ര കാ​ഴ്ച​ക​ൾ

വീ​ണ്ടും സം​ഘ​ർ​ഷ ഭീ​തി​യി​ൽ തീ​ര​മേ​ഖ​ല

മം​ഗ​ളൂ​രു: ഒ​രി​ട​വേ​ള​ക്കു​ശേ​ഷം ക​ർ​ണാ​ട​ക​യു​ടെ തീ​ര​മേ​ഖ​ല​യി​ൽ വീ​ണ്ടും അ​ശാ​ന്തി പ​ട​രു​ന്നു. മ​ല​യാ​ളി യു​വാ​വി​നെ ആ​ൾ​ക്കൂ​ട്ടം മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ മം​ഗ​ളൂ​രു​വി​ൽ ബ​ജ്റ​ങ്ദ​ൾ പ്ര​വ​ർ​ത്ത​ക​നും കൊ​ല്ല​പ്പെ​ട്ട​തോ​ടെ​യാ​ണ് തീ​ര മേ​ഖ​ല സം​ഘ​ർ​ഷ​ഭീ​തി​യി​ലാ​യ​ത്. തു​ട​ർ​ന്ന് ഇ​ത​ര സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട മൂ​ന്നു​പേ​ർ​ക്കു നേ​രെ കൊ​ല​പാ​ത​ക ശ്ര​മ​മു​ണ്ടാ​യി. സം​ഭ​വം വ​ർ​ഗീ​യ സം​ഘ​ർ​ഷ​മാ​യി ആ​ളി​പ്പ​ട​രാ​തി​രി​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​റും പൊ​ലീ​സും അ​തി ജാ​ഗ്ര​ത​യാ​ണ് പു​ല​ർ​ത്തു​ന്ന​ത്.

വ്യാ​ഴാ​ഴ്ച 8.27ഓ​ടെ മം​ഗ​ളൂ​രു കി​ന്നി​പ്പ​ട​വ് ക്രോ​സി​ന് സ​മീ​പ​മാ​ണ് സു​ഹാ​സ് ഷെ​ട്ടി എ​ന്ന ഹി​ന്ദു​ത്വ പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ടു​ന്ന​ത്. സ​ഞ്ജ​യ്, പ്ര​ജ്വ​ൽ, അ​ൻ​വി​ത്ത്, ല​തീ​ഷ്, ശ​ശാ​ങ്ക് എ​ന്നി​വ​രോ​ടൊ​പ്പം കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സു​ഹാ​സ് ഷെ​ട്ടി​യെ സ്വി​ഫ്റ്റ് കാ​റി​ലും പി​ക്അ​പ് വാ​നി​ലു​മാ​യി എ​ത്തി​യ സം​ഘം ത​ട​ഞ്ഞു​നി​ർ​ത്തി. അ​ഞ്ചാ​റ് പേ​ര​ട​ങ്ങു​ന്ന ആ​ക്ര​മി​ക​ൾ മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഷെ​ട്ടി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു മം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​നു​പം അ​ഗ​ർ​വാ​ൾ അ​റി​യി​ച്ചു.

ഷെ​ട്ടി​യെ മം​ഗ​ളൂ​രു സി​റ്റി​യി​ലെ എ.​ജെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ബാ​ജ്‌​പെ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ മൂ​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ങ്ങ​ൾ രൂ​പ​വ​ത്ക​രി​ച്ചു. ആ​ക്ര​മ​ണ ദൃ​ശ്യ​ങ്ങ​ൾ സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. 2022 ജൂ​ലൈ 28ന് ​കാ​ട്ടി​പ്പ​ള്ള​യി​ലെ മം​ഗ​ല​പേ​ട്ട​യി​ൽ താ​മ​സി​ച്ച മു​ഹ​മ്മ​ദ് ഫാ​സി​ലി​നെ സൂ​റ​ത്ത്ക​ലി​ലെ വ​സ്ത്ര​ശാ​ല​ക്കു പു​റ​ത്ത് മു​ഖം​മൂ​ടി ധ​രി​ച്ച ആ​ക്ര​മി​ക​ൾ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​ണ് ഷെ​ട്ടി.

കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക​ശ്ര​മം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ അ​ഞ്ച് കേ​സു​ക​ളാ​ണ് ഷെ​ട്ടി​ക്കെ​തി​രെ​യു​ള്ള​ത്. ഒ​രു കേ​സി​ൽ അ​ദ്ദേ​ഹം ശി​ക്ഷി​ക്ക​പ്പെ​ട്ടു. ര​ണ്ടെ​ണ്ണ​ത്തി​ൽ​നി​ന്ന് വി​ട്ട​യ​ച്ചു. ബാ​ക്കി​യു​ള്ള​വ വി​ചാ​ര​ണ​യി​ലാ​ണ്. ഫാ​സി​ൽ വ​ധ​ക്കേ​സി​ൽ ജാ​മ്യ​ത്തി​ൽ ക​ഴി​യ​വെ​യാ​ണ് ആ​ക്ര​മ​ണം നേ​രി​ട്ട​ത്. ഷെ​ട്ടി വ​ധം അ​റി​ഞ്ഞ് മം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. സ​ങ്കീ​ർ​ണ മേ​ഖ​ല​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ കൂ​ടു​ത​ൽ പൊ​ലീ​സ് സേ​ന​യെ വി​ന്യ​സി​ച്ചു.

ഞാ​യ​റാ​ഴ്ച മ​ല​യാ​ളി​യാ​യ അ​ഷ്‌​റ​ഫി​നെ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നി​ടെ സം​ഘ്പ​രി​വാ​ർ ബ​ന്ധ​മു​ള്ള ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്തി​രു​ന്നു. ഷെ​ട്ടി​യു​ടെ കൊ​ല​പാ​ത​ക​ത്തോ​ടെ ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്താ​ൻ പൊ​ലീ​സ് സാ​ധ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്.

ആൾക്കൂട്ടക്കൊലപാതകത്തിന് പിന്നാലെ ഹിന്ദുത്വ പ്രവർത്തകൻ കൂടി കൊല്ലപ്പെട്ടതോടെ മംഗളൂരുവിൽ പൊലീസ് അതി ജാഗ്രതയിൽ. വിശ്വഹിന്ദു പരിഷത്ത്-ബജ്റങ്ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടിയാണ് (30) വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ടത്.

മംഗളൂരു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള കിന്നിപ്പടവ് ക്രോസിന് സമീപം ഷെട്ടിയും കൂട്ടുകാരും സഞ്ചരിച്ച കാർ മറ്റു രണ്ടു വാഹനങ്ങളിലെത്തിയ സംഘം തടഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ പറഞ്ഞു.

കാട്ടിപ്പള്ള സ്വദേശി മുഹമ്മദ് ഫാസിലിനെ (23 ) മൂന്നുവർഷം മുമ്പ് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുഹാസ് ഷെട്ടി. കൊലപാതകത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദിൽ പലയിടത്തും സ്വകാര്യബസുകൾക്കുനേരെ കല്ലേറുണ്ടായി.

വ്യാപാരസ്ഥാപനങ്ങൾ ബന്ദനുകൂലികൾ നിർബന്ധിച്ച് അടപ്പിച്ചു. സുഹാസ് വധത്തിനുപിന്നാലെ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകൾ സംഘർഷ ഭീതിയിലാണ്. വെള്ളിയാഴ്ച മൂന്നിടത്ത് കൊലപാതക ശ്രമം അരങ്ങേറി.

മംഗളൂരു കുണ്ഡിക്കാനയിൽ വെള്ളിയാഴ്ച രാവിലെ മീൻ വിൽപനക്കാരനായ ഉള്ളാൾ സ്വദേശി ലുക്മാൻ (30), ഉഡുപ്പി ബഡഗബെട്ടു നിവാസിയായ ഓട്ടോറിക്ഷ ഡ്രൈവർ അബൂബക്കർ (50), ഉള്ളാൾ തൊക്കോട്ടു ഇന്നർ മാർക്കറ്റിന് സമീപം അലേക്കലയിലെ കെ. ഫൈസൽ (28) എന്നിവർക്കുനേരെയാണ് വധശ്രമമുണ്ടായത്. പരിക്കേറ്റ മൂവരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഓട്ടോ ഡ്രൈവർ അബൂബക്കറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബൊമ്മറ ബെട്ടു നിവാസി കെ. സന്ദേശ് (31), ബാപ്പുജി ധാർക്കാസിൽനിന്നുള്ള സി. സുശാന്ത് (32) എന്നിവരെ ഹിരിയഡ്ക പൊലീസ് അറസ്റ്റ് ചെയ്തു. മീൻ വിൽപനക്കാരനായ ലുക്മാനെ ആക്രമിക്കവേ, സംഭവസ്ഥലത്തുണ്ടായിരുന്ന സ്ത്രീ അലറി വിളിച്ചതോടെ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ മംഗളൂരു ഉള്ളാൾ ഉറൂസിന്റെ ഭാഗമായി വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി. സുഹാസ് ഷെട്ടിയുടെ കൊലപാതക പശ്ചാത്തലത്തിൽ അന്വേഷണത്തിനും പൊലീസിന്റെ ഏകോപനത്തിനുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആർ. ഹിതേന്ദ്ര വെള്ളിയാഴ്ച മംഗളൂരുവിലെത്തി. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും കർശന നടപടി സ്വീകരിക്കുമെന്നും കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ക്രമസമാധാന പാലനത്തിനായി 22 കെ.എസ്.ആർ.പി പ്ലാറ്റൂണുകൾ, 1,000 പൊലീസ് ഉദ്യോഗസ്ഥർ, എസ്.പി റാങ്കിലുള്ള അഞ്ച് ഉദ്യോഗസ്ഥർ എന്നിവരെ വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കിംവദന്തികളിൽ വിശ്വസിക്കരുതെന്ന് പൊതുജനങ്ങളോട് എ.ഡി.ജി.പി അഭ്യർഥിച്ചു. കൃത്യമായ വിവരങ്ങൾ പൊലീസ് നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

Tags:    
News Summary - Conflict again in Coastal area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.