ബംഗളൂരു: ദാവൻഗരെയിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ വർഗീയ സംഘർഷാവസ്ഥ പൊലീസ് ഇടപെട്ട് തടഞ്ഞു. ‘ഐ ലവ് മുഹമ്മദ്’ എന്ന പോസ്റ്ററിനെ ചൊല്ലിയായിരുന്നു ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
ദാവൻഗരെ കാൾ മാർക്സ് നഗറിൽ ഒരു വിഭാഗം ‘ഐ ലവ് മുഹമ്മദ്’ എന്ന ബാനർ ഉയർത്തിയത് മറുവിഭാഗം ചോദ്യം ചെയ്തു. ഇരുഭാഗത്തും ആളുകൾ സംഘടിച്ചെത്തിയതോടെ, പരസ്പരം കല്ലേറ് നടന്നു. തുടർന്ന്, പൊലീസ് ഇടപെട്ട് ഇരു കൂട്ടരെയും പിരിച്ചുവിടുകയായിരുന്നു. നിലവിൽ പ്രദേശം സമാധാനം പുനഃസ്ഥാപിച്ചതായി ദാവൻഗരെ എസ്.പി ഉമ പ്രശാന്ത് പറഞ്ഞു. ബാനർ നീക്കിയതായും എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.