ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് കോളജ് വിദ്യാർഥി മരിച്ചു

മംഗളൂരു: ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് കോളജ് വിദ്യാർഥി മരിച്ചു. ബെൽത്തങ്ങാടി ഉജ്റെയിലാണ് അപകടം. കൽമഞ്ചയിലെ കെ. ദീക്ഷിത് (20) ആണ് മരിച്ചത്.

ഉജ്റെയിലെ സ്വകാര്യ കോളജിൽ ഡിപ്ലോമ കോഴ്സ് പഠിക്കുന്ന ദീക്ഷിത് വീട്ടിൽനിന്നും ഉച്ച ഭക്ഷണം കഴിച്ച് കോളജിലേക്ക് പോകുമ്പോഴാണ് അപകടം.

സമീപത്തെ ആശുപത്രിയിലും തുടർന്ന് മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags:    
News Summary - college student died after bike fell on the road divider

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.