ബംഗളൂരു: കേന്ദ്ര ഫണ്ടിൽനിന്ന് സംസ്ഥാനത്തിന് അർഹമായ വിഹിതം ലഭിക്കാൻ ആവശ്യമെങ്കിൽ കോടതികളെ സമീപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച മൈസൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.3200 കോടി രൂപയുടെ കേന്ദ്ര റീഫണ്ട് 17 മുതൽ 18 വരെ ശതമാനം യു.പിക്ക് ലഭിക്കുമ്പോൾ തങ്ങൾക്ക് 3.5 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ.ഇത് ന്യായമാണോ? തിരുത്തണം.
കർണാടകയിൽനിന്ന് എല്ലാ വർഷവും 4.5 ലക്ഷം കോടി രൂപ കേന്ദ്രത്തിലേക്ക് നികുതി പോകുന്നു. അതേസമയം, സംസ്ഥാനത്തിന് 14 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ. അത് ശരിയല്ല. ന്യായമായ രീതിയിൽ പിരിക്കണം. പതിനഞ്ചാം ധനകാര്യ കമീഷൻ കർണാടകക്ക് പ്രത്യേക ഗ്രാന്റുകൾ ശിപാർശ ചെയ്തിരുന്നു. എന്നാൽ കേന്ദ്രം, പ്രത്യേകിച്ച് ധനമന്ത്രി നിർമല സീതാരാമൻ അത് റദ്ദാക്കിയതിനാൽ സംസ്ഥാനത്തിന് അർഹമായ വിഹിതം ലഭിച്ചില്ല.
കൂടാതെ, പതിനഞ്ചാം ധനകാര്യ കമീഷൻ ശിപാർശ ചെയ്ത 4590 കോടിയും നൽകിയില്ല.ഇതിനുപുറമെ 6000 കോടി രൂപ, തടാക പുനരുജ്ജീവനത്തിന് 3000 കോടി രൂപ, ബംഗളൂരുവിന് ചുറ്റുമുള്ള പെരിഫറൽ റിങ് റോഡിന് 3000 കോടി രൂപ, അപ്പർ ഭദ്ര പദ്ധതിക്ക് 5400 കോടി രൂപ എന്നിവയും നിഷേധിച്ചെന്നും സിദ്ധരാമയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.