ബംഗളൂരു: റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് നഗരത്തിൽ വിപുലമായ ഒരുക്കവും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി. ബംഗളൂരുവിലെ ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ 38 സംഘങ്ങൾ പങ്കെടുക്കും.
കർണാടക സ്റ്റേറ്റ് റിസർവ് പൊലീസ്, സിറ്റി ആംഡ് റിസർവ്, ഇന്ത്യൻ ആർമി, ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, എയർഫോഴ്സ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് തുടങ്ങിയ സേനാസംഘങ്ങൾ പരേഡിൽ അണിനിരക്കും.
പരേഡിനെ ഗവർണർ താവർചന്ദ് ഗഹ്ലോട്ട് അഭിവാദ്യംചെയ്യും. ആഘോഷവുമായി ബന്ധപ്പെട്ട് മതിയായ സുരക്ഷാനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ അറിയിച്ചു.
പരിപാടി കാണാൻ ആഗ്രഹിക്കുന്നവർ രാവിലെ 8.30ന് മുമ്പ് ഗ്രൗണ്ടിലെത്തണം. എട്ട് മണിക്കുശേഷം സന്ദർശകരെ അനുവദിക്കില്ല. സുരക്ഷ നിരീക്ഷിക്കാൻ പലയിടത്തും അധിക സി.സി.ടി.വി.കളും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.