സിദ്ധരാമയ്യ
ബംഗളൂരു: അവസാനശ്വാസംവരെ രാഷ്ട്രീയത്തിലുണ്ടാകുമെന്നും കഴിയുന്നത്ര ജനങ്ങളെ സേവിക്കുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പജയവും തോല്‍വിയും സ്വാഭാവികമാണ്. ഇവ പരിഗണിക്കാതെയാണ് ജനസേവനം നടത്തിയത്. തുടര്‍ന്നും അങ്ങനെതന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൈസൂരു താലൂക്കിലെ വരുണ നിയോജക മണ്ഡലത്തിലെ വരക്കോട് പുനഃപ്രതിഷ്ഠ ചടങ്ങ്, കുംഭാഭിഷേക, മഹാദ്വാരപൂജ, നവീകരിച്ച ശ്രീ ബീരേശ്വരസ്വാമി ക്ഷേത്രത്തിൻ്റെ ഉദ്ഘാടനം, ജാത്ര മഹോത്സവം എന്നിവയിൽ പങ്കെടുത്ത് സംസാരികുകയായിരുന്നു അദ്ദേഹം. എന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് ഇവിടെയാണ്. 2006 ലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വർക്കോഡിലെ ജനങ്ങൾ വോട്ടുനല്‍കി എന്നെ വിജയിപ്പിച്ചു. ഞാൻ ആദ്യമായി താലൂക്ക് ബോർഡ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതുമുതൽ ജനങ്ങൾ എനിക്ക് തുടർച്ചയായി പിന്തുണ നല്‍കി.
രാഷ്ട്രീയത്തിലെ എന്‍റെ വളര്‍ച്ചക്കും മുഖ്യമന്ത്രി ആയതിനും രണ്ട് തവണ പ്രതിപക്ഷ നേതാവായി സേവനമനുഷ്ഠിച്ചതിനും 17 ബജറ്റുകൾ അവതരിപ്പിച്ചതിനുമെല്ലാം മൈസൂരു താലൂക്കിലെ ജനങ്ങളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഒരു നാമത്തിലും പല രൂപങ്ങളിലും ക്ഷേത്രങ്ങൾ ഉൾപ്പെടെ എല്ലായിടത്തും ദൈവം ഉണ്ട്. ദൈവം എല്ലാവരിലും ഉണ്ട്. നമ്മൾ ചെയ്യുന്ന എല്ലാത്തിനും അവൻ സാക്ഷിയാണ്. അതിനാൽ നമ്മൾ ഒരിക്കലും മറ്റുള്ളവർക്ക് ദോഷം ചെയ്യരുത്. നമ്മൾ മറ്റുള്ളവരെ സ്നേഹിക്കണം ഒരിക്കലും വെറുക്കരുത്. എല്ലാ മതവും സ്നേഹിക്കാന്‍ മാത്രമാണ് ആഹ്വാനം ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.