എം.എം.എ ക്രസന്റ് സ്കൂൾ നഴ്സറി പ്രവേശനോത്സവം ചെയർമാൻ അഡ്വ. പി. ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കുരുന്നു മക്കൾ വേർതിരിവുകൾക്കതീതമായി പഠിച്ചു വളരേണ്ടവരാണെന്നും കലാലയങ്ങളിൽനിന്നാണ് മാനവിക ബോധം മക്കളിൽ രൂപപ്പെടുന്നതെന്നും മലബാർ മുസ്ലിം അസോസിയേഷൻ വൈസ് പ്രസിഡന്റും ക്രസന്റ് സ്കൂൾ ചെയർമാനുമായ അഡ്വ. പി. ഉസ്മാൻ അഭിപ്രായപ്പെട്ടു.
മലബാർ മുസ്ലിം അസോസിയേഷനു കീഴിൽ പ്രവർത്തിക്കുന്ന ക്രസന്റ് സ്കൂളിലെ നഴ്സറി വിഭാഗത്തിന്റെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ നടമാടുന്ന ഉച്ചനീചത്വങ്ങളെ പാടെ തുടച്ചുനീക്കാൻ വിദ്യാഭ്യാസം മൂലം മാത്രമെ സാധ്യമാകൂ. അതിന് കുരുന്നു മനസ്സുകളിൽ കാര്യണ്യത്തിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ച് തുടങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എം.എം.എ ജനറൽ സെക്രട്ടറി ടി.സി. സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു.
അഡ്വ.ശക്കീൽ അബ്ദുറഹ്മാൻ, ശ്വേത, റീത്ത എന്നിവർ സംസാരിച്ചു. മുഹമ്മദ് തൻവീർ, ശംസുദ്ദീൻ കൂടാളി, മുഹമ്മദ് മൗലവി, എ.കെ. അബ്ദുൽ കബീർ, മുഹമ്മദ് ഹനീഫ് എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ മുജാഹിദ് മുസ്തഫ ഖാൻ സ്വാഗതവും ശിവകുമാർ നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ കലാപരിപാടികൾക്ക് റബേക്ക, അശ്റ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.