പ​വി​ത്ര ഗൗ​ഡ​യും ദ​ര്‍ശ​നും

രേ​ണു​ക സ്വാ​മി​യെ കാ​റി​ൽ ക​യ​റ്റു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

ബം​ഗ​ളൂ​രു: ന​ട​ൻ ദ​ര്‍ശ​ന്റെ അ​റ​സ്റ്റി​ലേ​ക്ക് ന​യി​ച്ച കൊ​ല​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. ചി​ത്ര​ദു​ര്‍ഗ​യി​ലെ ടോ​ള്‍ പ്ലാ​സ​യി​ല്‍നി​ന്നു​ള്ള വി​ഡി​യോ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട രേ​ണു​ക സ്വാ​മി​യെ ചി​ത്ര​ദു​ര്‍ഗ​യി​ല്‍നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ന്ന വെ​ളു​ത്ത കാ​റി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ ഉ​ണ്ട്. രേ​ണു​ക​സ്വാ​മി​യും ന​ട​നും ത​മ്മി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് പ്ര​തി​ക​ള്‍ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ആ​ദ്യം ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റ്റി​യ രേ​ണു​ക​സ്വാ​മി​യെ പി​ന്നീ​ട് കാ​റി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഈ ​മാ​സം 11ന് ​രേ​ണു​ക​സ്വാ​മി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം കാ​മാ​ക്ഷി​പാ​ള​യ​യി​ല്‍ ത​ള്ളി​യ കേ​സി​ലാ​ണ് ദ​ര്‍ശ​നും ന​ടി പ​വി​ത്ര ഗൗ​ഡ​യും അ​റ​സ്റ്റി​ലാ​യ​ത്. നാ​യ്ക്ക​ള്‍ മൃ​ത​ദേ​ഹം ക​ടി​ച്ചു വ​ലി​ക്കു​ന്ന​താ​യി ഭ​ക്ഷ​ണ വി​ത​ര​ണ​ക്കാ​ര​ന്‍ പൊ​ലീ​സി​ല്‍ അ​റി​യി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. പി​ന്നീ​ട് മൂ​ന്ന് പ്ര​തി​ക​ള്‍ പൊ​ലീ​സി​നെ സ​മീ​പി​ക്കു​ക​യും സാ​മ്പ​ത്തി​ക ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്ന് രേ​ണു​ക സ്വാ​മി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി സ​മ്മ​തി​ക്കു​ക​യും​ചെ​യ്തു. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കേ​സ് വ​ഴി​തെ​റ്റി​ക്കാ​ന്‍ മൂ​വ​രും ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ദ​ര്‍ശ​നും സം​ഘ​വും ഇ​തി​ല്‍ പ​ങ്കാ​ളി​ക​ളാ​ണെ​ന്നും പൊ​ലീ​സ് മ​ന​സ്സി​ലാ​ക്കി​യ​ത്.

ദ​ർ​ശ​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ൽ കോ​ട​തി​വി​ധി​ക്ക് ശേ​ഷം തീ​രു​മാ​നം -കെ.​എ​ഫ്.​സി.​സി

ബം​ഗ​ളൂ​രു: കൊ​ല​പാ​ത​ക​ക്കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ക​ന്ന​ട ന​ട​ൻ ദ​ർ​ശ​ൻ തൂ​ഗു​ദീ​പ​ക്ക് സി​നി​മ​ക​ളി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് കേ​സി​ലെ കോ​ട​തി വി​ധി​ക്കു​ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക ഫി​ലിം ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് (കെ.​എ​ഫ്.​സി.​സി) അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് വ്യാ​ഴാ​ഴ്ച യോ​ഗം ചേ​ർ​ന്ന ശേ​ഷ​മാ​ണ് തീ​രു​മാ​നം. കൊ​ല്ല​പ്പെ​ട്ട രേ​ണു​ക​സ്വാ​മി​യു​ടെ കു​ടും​ബ​ത്തെ കെ.​എ​ഫ്.​സി.​സി ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ക്കും. കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​റു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്റ് എ​ൻ.​എം. സു​രേ​ഷ് പ​റ​ഞ്ഞു. ദ​ർ​ശ​ന് പാ​ടെ നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നു​മാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, കെ.​എ​ഫ്.​സി.​സി​ക്ക് നി​സ്സ​ഹ​ക​ര​ണ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യും. സി​നി​മ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 24 അ​സോ​സി​യേ​ഷ​നു​ക​ൾ ​കെ.​എ​ഫ്.​സി.​സി​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. 

ദ​ർ​ശ​നെ​തി​രെ മ​റ്റൊ​രു കേ​സ് കൂ​ടി

ബം​ഗ​ളൂ​രു: നി​രോ​ധി​ത വ​ന​മേ​ഖ​ല​യി​ല്‍ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​മാ​യി പ്ര​വേ​ശി​ച്ച​തി​ന് ക​ന്ന​ട ന​ട​ന്‍ ദ​ര്‍ശ​ന്‍ തൂ​ഗു​ദീ​പ​ക്കെ​തി​രെ കേ​സ്. സം​സ്ഥാ​ന വ​നം വ​കു​പ്പി​ന്റെ വ​ന്യ​ജീ​വി അം​ബാ​സ​ഡ​റാ​ണ് ദ​ര്‍ശ​ന്‍. രേ​ണു​ക​സ്വാ​മി കൊ​ല​ക്കേ​സി​ല്‍ അ​റ​സ്റ്റി​ല്‍ ക​ഴി​യ​വേ​യാ​ണ് ന​ട​നെ​തി​രെ മ​റ്റൊ​രു കേ​സ് കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. മു​ത്തോ​ടി​യി​ലും ഭ​ദ്ര റി​സ​ര്‍വ് പ്ര​ദേ​ശ​ത്തെ വ​ന​മേ​ഖ​ല​യി​ലും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ പ​രി​സ്ഥി​തി ലോ​ല സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ച്ച്‌ ദ​ര്‍ശ​ന്‍ വ​നം ജീ​വ​ന​ക്കാ​ര്‍ക്കൊ​പ്പം മാം​സം ക​ഴി​ച്ചെ​ന്നാ​ണ് കേ​സ്. നി​ല​വി​ല്‍ വ​ന​മേ​ഖ​ല​യി​ല്‍ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടി​ല്ല. ദ​ര്‍ശ​ന്‍ ഇ​ത്ത​ര​ത്തി​ല്‍ വ​ന​മേ​ഖ​ല​യി​ല്‍ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​മാ​യി ക​ട​ന്ന് വ​ന​പാ​ല​ക​ര്‍ക്കൊ​പ്പ​മു​ള്ള നി​ര​വ​ധി ചി​ത്ര​ങ്ങ​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​വു​ന്ന​ത്.

News Summary - CCTV footage of Renuka Swamy being picked up in a car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.