ബംഗളൂരു: കർണാടക ഇൻഫർമേഷൻ കമീഷനിൽ (കെ.ഐ.സി) കെട്ടിക്കിടക്കുന്നത് 40,040 കേസുകൾ. ഏറ്റവും കൂടുതൽ കേസുകൾ ബംഗളൂരു അർബനിൽ നിന്നാണെന്ന് കെ.ഐ.സി കമീഷണർ ഡോ. ഹരീഷ് കുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബെളഗാവിയിൽ നിന്ന് 3570, റായ്ച്ചൂരിൽ നിന്ന് 2220, ബാഗൽകോട്ടിൽ നിന്ന് 2151, കോലാറിൽ നിന്ന് 2103 എന്നിങ്ങനെയാണ് തീർപ്പാക്കേണ്ട കേസുകളുടെ എണ്ണം.
കുടകിലാണ് ഏറ്റവും കുറവ് (45) കേസുകൾ. അവലോകന യോഗങ്ങളിൽ വിവരാവകാശ അപേക്ഷകൾ തീർപ്പാക്കാൻ ഡെപ്യൂട്ടി കമീഷണർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മറ്റൊരു കെ.ഐ.സി കമീഷണറായ കെ. ബദ്റുദ്ദീൻ പറഞ്ഞു. വിവരാവകാശ അപേക്ഷകൾ കെ.ഡി.പി യോഗങ്ങൾക്ക് കീഴിൽ കൊണ്ടുവരാനും കമീഷൻ നിർദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.