മംഗളൂരു: സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന തരത്തിൽ പ്രസംഗം നടത്തി അത് യൂട്യൂബിൽ പങ്കുവെച്ചുവെന്നാരോപിച്ച് പുണ്യ ക്ഷേത്ര സംരക്ഷണ സമിതിയിലെ വസന്ത് ഗിലിയാറിനെതിരെ കേസെടുത്തു. സാമൂഹിക പ്രവർത്തകൻ ശേഖർ ലൈല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിൽ ബി.എൻ.എസ് സെക്ഷൻ 196(1)(എ), 353(2) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.
ബെൽത്തങ്ങാടിയിലെ ഹിന്ദുക്കളുടെ വീടുകളിലെ ‘തുളസി’ തൈകൾ മിഷനറിമാരുടെ സ്വാധീനത്താൽ കുരിശുകൾ സ്ഥാപിച്ചുവെന്ന് ബംഗളൂരുവിൽ നടന്ന ‘ധർമ സംരക്ഷണ സമ്മേളന’ത്തിൽ ഗിലിയാർ നടത്തിയ പ്രസംഗം ലൈല പരാതിയിൽ എടുത്തുകാട്ടി.
ഗ്രാമവികസന പരിപാടി ഹിന്ദുക്കളുടെ വീടുകൾക്ക് മുന്നിൽ ‘തുളസി’ ക്ഷേത്രങ്ങൾ പുനർനിർമിച്ചുവെന്ന് ഉറപ്പാക്കിയെന്നും ഗിലിയാർ പ്രസംഗത്തിലുണ്ട്. ഈ പ്രസ്താവന വിവിധ മതവിഭാഗങ്ങളിൽപ്പെട്ട ആളുകൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനും വർഗീയ സംഘർഷങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ടെന്ന് പരാതിക്കാരൻ കൂട്ടിച്ചേർത്തു. ആഗസ്റ്റ് ആദ്യം, ഫേസ്ബുക്കിൽ സമാനമായ പ്രകോപനപരമായ പോസ്റ്റിന് ലൈല നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗിലിയാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.