മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുന്നു
ബംഗളൂരു: ജാതി സെൻസസ് എന്നറിയപ്പെടുന്ന പുതിയ സാമൂഹിക-വിദ്യാഭ്യാസ സർവേ സംസ്ഥാനത്ത് നടത്താൻ കർണാടക മന്ത്രിസഭ വ്യാഴാഴ്ച തീരുമാനിച്ചു. ഐകകണ്ഠ്യേനയാണ് തീരുമാനമെന്ന് പ്രത്യേക മന്ത്രിസഭ യോഗശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
കർണാടക സംസ്ഥാന പിന്നാക്ക വിഭാഗ കമീഷനുമായി സർക്കാർ കൂടിയാലോചിക്കും. പുതിയ സർവേ നടത്തി റിപ്പോർട്ട് നൽകാൻ 90 ദിവസത്തെ സമയം നൽകും. പത്ത് വർഷം മുമ്പ് നടത്തിയ സർവേയിൽനിന്ന് ഒഴിവാക്കപ്പെട്ടതായി പരാതിപ്പെട്ട ചില സമുദായങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി കർണാടകയിൽ ജാതി പുനര്‍ കണക്കെടുപ്പ് നടത്താൻ കോൺഗ്രസ് ഹൈകമാൻഡ് ചൊവ്വാഴ്ച സംസ്ഥാന സർക്കാറിന് നിർദേശം നൽകിയതിനെതുടർന്നാണ് തീരുമാനം.
2015ൽ നടത്തിയ സർവേയെ അടിസ്ഥാനമാക്കി സർക്കാറിന് സമർപ്പിച്ച സാമൂഹിക-വിദ്യാഭ്യാസ സർവേ റിപ്പോർട്ട് മന്ത്രിസഭ പരിഗണിച്ചുകൊണ്ടിരുന്ന സമയത്താണ് ഈ തീരുമാനം വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.