മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ പുത്തൂരിലെ ബി.ജെ.പി നേതാവ് അരുൺ കുമാർ പുത്തില ലൈംഗികാതിക്രമം നടത്തിയെന്ന തന്റെ പരാതി സ്വീകരിക്കാൻ പുത്തൂർ ടൗൺ പൊലീസ് വിസമ്മതിച്ചതായി അതിജീവിത. ഇതുസംബന്ധിച്ച് പുത്തൂരിൽ വാടകക്ക് താമസിക്കുന്ന 45കാരി കർണാടക സംസ്ഥാന മനുഷ്യാവകാശ കമീഷന് പരാതി നൽകി. കഴിഞ്ഞ മാസം 30നാണ് താൻ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ ചെന്നത്. ഓഫിസർമാരും പൊലീസുകാരും അവഹേളിച്ച് തിരിച്ചയച്ചു.
അരുൺ കുമാർ പുത്തിലയുടെ ആളുകൾ ഭീഷണിപ്പെടുത്തി. ഈ അവസ്ഥ മൂന്നു ദിവസം തുടർന്നിട്ടും പിന്മാറാതെ വനിത പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്നാണ് കേസെടുത്തത്. ബംഗളൂരുവിലെ ഹോട്ടലിൽ പീഡിപ്പിച്ച അരുൺ കുമാർ പുത്തില അതിന്റെ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്യുന്നെന്നാണ് പുത്തൂർ വനിത പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞത്.ഹിന്ദുത്വ ആശയങ്ങളിലൂന്നി പ്രവർത്തിക്കുന്ന നേതാവ് എന്ന നിലയിലാണ് പുത്തിലയുമായി അടുത്തത്.
സമൂഹ മാധ്യമം വഴിയുള്ള ബന്ധം നേരിലായി. കഴിഞ്ഞ വർഷം ജൂണിൽ തന്നോട് ബംഗളൂരുവിലെ ഹോട്ടലിൽ എത്താൻ ആവശ്യപ്പെട്ടു. അവിടെ വെച്ച് പീഡിപ്പിച്ചു. തന്റെ മകളുടെ എല്ലാ കാര്യങ്ങളും മരണം വരെ നോക്കുമെന്നാണ് പറഞ്ഞത്. അരുൺ കുമാർ ആവശ്യപ്പെട്ടിടത്തെല്ലാം താൻ പോയി.
ലൈംഗികബന്ധ ദൃശ്യങ്ങൾ, സെൽഫി, ഓഡിയോ, വിഡിയോ എന്നിവ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്തായിരുന്നു അതെല്ലാം. എന്നാൽ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം അരുൺ കുമാർ ബന്ധപ്പെടാതെയായി. താൻ വാടക നൽകാൻ പോലും കഴിയാതെ വിഷമിക്കുന്നു -പരാതിയിൽ പറഞ്ഞു. തനിക്കെതിരെ രാഷ്ട്രീയ താൽപര്യത്തോടെ ആസൂത്രണം ചെയ്ത പരാതിയാണിതെന്നാണ് അരുൺ കുമാറിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.