ചെന്നായ് കുഞ്ഞുങ്ങൾ. മന്ത്രി പുറത്തുവിട്ട വിഡിയോയിൽനിന്ന്
ബംഗളൂരു: വംശനാശഭീഷണി നേരിടുന്ന ഇന്ത്യൻ ഗ്രേ വുൾഫിന്റെ എണ്ണം വർധിച്ചുവരുന്നു. കൊപ്പാൽ ജില്ലയിലെ ബങ്കപൂർ ചെന്നായ് സങ്കേതത്തിൽ ചെന്നായ് അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതായി വനംമന്ത്രി ഈശ്വർ ഖാണ്ഡ്രെ അറിയിച്ചു.
ചെന്നായ്ക്കുട്ടികളുടെ വിഡിയോ മന്ത്രി പുറത്തുവിട്ടു. കഴിഞ്ഞ മാസം, ഇതേ വനത്തിൽ ഒരു ചെന്നായ് എട്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു.
പ്രകൃതിദത്ത ഗുഹകളും കുന്നുകളുമുള്ള ഈ വന്യജീവി സങ്കേതം ചെന്നായ്ക്കൾ, പുള്ളിപ്പുലികൾ, മയിലുകൾ, കഴുതപ്പുലികൾ, കുറുക്കന്മാർ, മുയലുകൾ, മുള്ളൻപന്നികൾ എന്നിവയുൾപ്പെടെ നിരവധി വന്യജീവികളുടെ ആവാസ കേന്ദ്രമാണ്.വേട്ടയാടൽ തടയാൻ വകുപ്പ് കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിൽ, ഈ വനത്തിലെ ചാര ചെന്നായ്ക്കളുടെ എണ്ണം 40-45 ആയി വർധിച്ചു. പുതുതായി ജനിച്ച ചെന്നായ്ക്കുട്ടികളെ ആളുകൾ ശല്യപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഗുഹകൾക്ക് സമീപം കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.