നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പോ​ട്ടെ​റി ടൗ​ൺ മെ​ട്രോ സ്റ്റേ​ഷ​ന​രി​കെ​യു​ള്ള ബോ​ർ ബാ​ങ്ക് റോ​ഡി​ൽ രൂ​പ​പ്പെ​ട്ട ​ഗ​ർ​ത്തം

പേ​മാ​രി: റോ​ഡി​ൽ വ​ൻ ​ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു

ബം​​ഗ​ളൂ​രു: ബു​ധ​നാ​ഴ്ച വൈ​കീ​ട്ടു​ണ്ടാ​യ പേ​മാ​രി​യി​ൽ ബം​​ഗ​ളൂ​രു മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​​ന്റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പോ​ട്ടെ​റി ടൗ​ൺ മെ​ട്രോ സ്റ്റേ​ഷ​ന​രി​കെ​യു​ള്ള ബോ​ർ ബാ​ങ്ക് റോ​ഡി​ൽ വ​ൻ ​ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. ഭൂ​​ഗ​ർ​ഭ മെ​ട്രോ സ്റ്റേ​ഷ​ൻ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​​ഗ​മാ​യി തൂ​ണി​നു​ള്ള കു​ഴി​യെ​ടു​ത്ത​തി​​ന്റെ ഭാ​​ഗ​മാ​യി​ട്ടാ​യി​രി​ക്കാം റോ​ഡി​ൽ ​ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​തെ​ന്ന് മു​തി​ർ​ന്ന മെ​ട്രോ ഉ​ദ്യോ​​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ത​ന്നേ​രി-​മി​ല്ലേ​രി റോ​ഡി​നെ ബ​ന്ധി​പ്പി​ക്കു​ന്ന ബോ​ർ ബാ​ങ്ക് റോ​ഡി​ൽ പൊ​ലീ​സ് ​ഗ​താ​​ഗ​തം നി​രോ​ധി​ച്ചു. ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ങ്ങ​ളെ സ​മീ​പ​ത്തെ മ​റ്റു റോ​ഡു​ക​ളി​ലൂ​ടെ വ​ഴി​തി​രി​ച്ചു​വി​ട്ടു. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ മ​ഴ​യി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടും മ​ര​ച്ചി​ല്ല​ക​ൾ പൊ​ട്ടി​വീ​ണും ​ഗ​താ​​ഗ​ത ത​ട​സ്സ​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Big pit formed on road due to heavy rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.