ബംഗളൂരു: ബിദറിൽനിന്ന് യശ്വന്ത്പൂരിലേക്ക് കലബുറഗി വഴി പുതിയ ട്രെയിൻ ഓടിക്കുമെന്ന് ദക്ഷിണപശ്ചിമ റെയിൽവേ അറിയിച്ചു. യശ്വന്ത്പൂർ -ബിദർ-യശ്വന്ത്പൂർ ആഴ്ച എക്സ്പ്രസ് ട്രെയിൻ (16577/16578) നവംബർ നാലുമുതലാണ് യശ്വന്ത്പൂരിൽ നിന്ന് ഓടുക.
യശ്വന്ത്പുർ-ബിദർ ട്രെയിൻ (16577) എക്സ്പ്രസ് ട്രെയിൻ രാത്രി 11.15ന് യശ്വന്ത്പൂരിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചക്ക് 1.30ന് ബിദറിൽ എത്തും. യലഹങ്ക, ഗൗരിബിദനൂർ, ഹിന്ദുപൂർ, ധർമവാരം, ആനന്ദ്പൂർ, ഗുണ്ഡകൽ, മന്ത്രാലയം റോഡ്, റായ്ചൂർ, യാദ്ഗിർ, വാദി, ഷഹബാദ്, കലബുറഗി, കമലാപൂർ, ഹംനാബാദ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
ബിദർ-യശ്വന്ത്പൂർ ട്രെയിൻ (16578) ബിദറിൽനിന്ന് ഉച്ചക്ക് 2.40ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ നാലിന് യശ്വന്ത്പൂരിൽ എത്തും. ഹംനാബാദ്, കമലാപൂർ, കലബുറഗി, ഷഹബാദ്, വാദി, യാദ്ഗിർ, റായ്ചൂർ, മന്ത്രാലയം റോഡ്, ഗുണ്ഡകൽ, ആനന്ദ്പൂർ, ധർമവാരം, ഹിന്ദുപുർ, ഗൗരിബിദനൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ട്രെയിനിൽ ഒരു എ.സി ടു ടയർ കോച്ച്, രണ്ട് എ.സി ത്രി ടയർ കോച്ചുകൾ, ഏഴ് സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, ഭിന്നശേഷി സൗഹൃദ കമ്പാർട്മെന്റ് എന്നിവയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.