ബെ​സ്കോം: പ​രാ​തി അ​റി​യി​ക്കാ​ൻ വാ​ട്സ്ആ​പ് ന​മ്പ​ർ

ബം​​ഗ​ളൂ​രു: വൈ​ദ്യു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള​റി​യി​ക്കാ​ൻ വാ​ട്സ്ആ​പ് ന​മ്പ​റൊ​രു​ക്കി ബം​​ഗ​ളൂ​രു ഇ​ല​ക്ട്രി​സി​റ്റി സ​പ്ലൈ ക​മ്പ​നി ലി​മി​റ്റ​ഡ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ​രാ​തി​പ്ര​ള​യം​മൂ​ലം സ്ഥി​രം ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റാ​യ 1912ൽ ​പ​രാ​തി അ​റി​യി​ക്ക​ൽ ദു​ഷ്ക​ര​മാ​യി​രു​ന്നു. മ​ൺ​സൂ​ൺ വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​രാ​തി അ​റി​യി​ക്കാ​ൻ വാ​ട്സ്ആ​പ്, എ​സ്.​എം.​എ​സ് സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഫോ​ട്ടോ​യും മെ​സ്സേ​ജും താ​ഴെ പ​റ​യു​ന്ന ന​മ്പ​റു​ക​ളി​ലേ​ക്ക​യ​ക്കാം. ബം​​ഗ​ളൂ​രു ഈ​സ്റ്റ്: 8277884013, ബം​​ഗ​ളൂ​രു വെ​സ്റ്റ്: 8277884012, ബം​​ഗ​ളൂ​രു നോ‍ർ​ത്ത്: 8277884014, ബം​​ഗ​ളൂ​രു സൗ​ത്ത്: 8277884011, ബം​​ഗ​ളൂ​രു റൂ​റ​ൽ: 8277884017. എ​സ്.​എം.​എ​സ് അ​യ​ക്കേ​ണ്ട​ത് 9480816108, 9480816109, 9480816110, 9480816111, 9480816114 എ​ന്നീ ന​മ്പ​റു​ക​ളി​ലേ​ക്കാ​ണ്. പൊ​തു​വാ​യ പ​രാ​തി​ക​ൾ 9449844640 വാ​ട്സ്ആ​പ് ന​മ്പ​റി​ലും 9480816108 എ​ന്ന ന​മ്പ​റി​ലേ​ക്ക് എ​സ്.​എം.​എ​സ് ആ​യും ആ​യ​ക്കാ​വു​ന്ന​താ​ണ്.

Tags:    
News Summary - Bescom: WhatsApp number to report complaints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.