ബംഗളൂരു: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ പദ്ധതിയുമായി ബംഗളൂരു പൊലീസ് രംഗത്ത്. നഗരത്തിൽ ഒരുകോടി വൃക്ഷത്തൈകൾ നടാനാണ് പദ്ധതി.
പരിസ്ഥിതി ദിനത്തിൽ സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ആഡുഗൊഡിയിലെ സിറ്ററി ആംഡ് റിസർവ് ഹെഡ്ക്വാർട്ടേഴ്സ് പരിസരത്ത് നടന്ന ചടങ്ങിൽ വിവിധ പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ബി.ബി.എം.പിയുടെ ഫോറസ്റ്റ് വിങ്ങുമായും ഗോ ഗ്രീൻ റവലൂഷൻ എന്ന സന്നദ്ധ സംഘടനയുമായും സഹകരിച്ചാണ് വൃക്ഷത്തൈകളുടെ നടീലും പരിപാലനവും നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.