ബംഗളൂരു-മുംബൈ പ്രീമിയം ട്രെയിൻ സർവിസ് ഉടൻ -കേന്ദ്ര റെയിൽ മന്ത്രി

ബംഗളൂരു: ബംഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള പ്രീമിയം ട്രെയിൻ സർവിസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്. ഈ വർഷത്തെ റെയിൽവേ ബജറ്റിൽ കർണാടകക്ക് 7748 കോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാറിന്‍റെ കാലത്ത് അനുവദിച്ച വിഹിതത്തേക്കാൾ ഒമ്പത് മടങ്ങ് കൂടുതലാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടകയലിലെ ആകെ റെയിൽവേ നിക്ഷേപം 52,950 കോടി രൂപയാണ്. ട്രാക്കുകളുടെ നിർമാണം, സ്റ്റേഷൻ നവീകരണം, സുരക്ഷ, ബംഗളൂരു സബർബൻ റെയിൽവേ, കൂടാതെ കർണാടകയിലെ നിരവധി പുതിയ പദ്ധതികൾ എന്നിവ ഈ വൻ നിക്ഷേപത്തിൽ ഉൾപ്പെടുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബംഗളൂരുവിൽനിന്ന് മുംബൈയിലേക്ക് പ്രീമിയം ട്രെയിൻ സർവിസ് ഉടന്‍ ആരംഭിക്കും. ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ ഇക്കാര്യം സംസാരിച്ചിരുന്നു. കൂടാതെ ഇത് സംബന്ധിച്ച് നിരവധി അഭ്യർഥനകളും ലഭിച്ചിട്ടുണ്ട്. പല സെക്ഷനുകളും പാത ഇരട്ടിപ്പിക്കൽ നടന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ, ഉടൻതന്നെ കൂടുതൽ സർവിസുകൾ ലഭ്യമാകും. നിലവിൽ വൈദ്യുതീകരണത്തിനായുള്ള പരിശോധനകളും സർട്ടിഫിക്കേഷൻ നടപടികളും നടന്നുവരുകയാണ്. ഈ നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ വിശദാംശങ്ങൾ പങ്കുവെക്കും.

ഭൂമി സര്‍ക്കാറിന്‍റെ പരിധിയില്‍ വരുന്ന വിഷയമായതിനാല്‍ സംസ്ഥാന സര്‍ക്കാറിന്‍റെ പിന്തുണ തേടിയിട്ടുണ്ടെന്നും അദ്ദേഹം മറുപടി പറഞ്ഞു. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച, ബംഗളൂരുവിനെ ചെന്നൈയുമായും ഹൈദരാബാദുമായും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ ഇടനാഴികള്‍ ഈ മേഖലയിലെ ജനങ്ങള്‍ക്ക് വലിയ തോതില്‍ ഗുണം ചെയ്യും.

പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങളും പുരോഗതിയും ഉണ്ടാകും. പദ്ധതി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും വേഗത്തില്‍ പണി പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.കെ-റൈഡിന്‍റെ മാനേജിങ് ഡയറക്ടറായി റെയിൽവേ ഉദ്യോഗസ്ഥനെ നിയമിച്ചശേഷം ബംഗളൂരു സബർബൻ റെയിലിന്‍റെ പണി പുരോഗമിക്കുന്നുണ്ട്. രൂപകൽപന പൂർത്തിയായി.

ടെൻഡർ രേഖകൾ തയാറായി. സബർബൻ റെയിൽവേ പോലുള്ള സങ്കീർണ സംവിധാനം രൂപകൽപന ചെയ്യുന്നതിനുള്ള അനുമതി ലഭിച്ചു. നിലവിലുള്ള റെയിൽവേ ലൈനിന് സമാന്തരമായാണ് ഇത് നിർമിക്കുന്നതെന്നും പദ്ധതിയുടെ ഡിസൈൻ പൂർത്തിയായെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.

യശ്വന്ത്പൂർ-കോലാർ പാത സുപ്രധാനമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം സംസ്ഥാന സർക്കാർ ഈ പദ്ധതിക്കുള്ള പിന്തുണ പിൻവലിച്ചതായും പറഞ്ഞു. അതിനാല്‍, പദ്ധതിയെ പിന്തുണക്കാൻ സംസ്ഥാന സർക്കാറിനോട് അഭ്യർഥിക്കും. ബംഗളൂരുവിന്‍റെ വികസനം വളരെ പ്രധാനപ്പെട്ടതാണ്. ജനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ കൂടുതൽ റെയിൽവേ ലൈനുകൾ നമുക്ക് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Bengaluru-Mumbai premium train service to start soon - Union Railway Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.