ബംഗളൂരു: ബംഗളൂരു മെട്രോ സ്റ്റേഷനുകളിലെ ശൗചാലയങ്ങളുടെ ഉപയോഗത്തിന് പണം ഈടാക്കാൻ ബി.എം.ആർ.സി.എൽ തീരുമാനം.
നമ്മ മെട്രോ യാത്രാനിരക്കുകൾ വർധിപ്പിച്ചതിന് പിന്നാലെ ടോയ്ലറ്റുകൾക്ക് പണം ഈടാക്കാനുള്ള തീരുമാനത്തിനെതിരെ യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധമുയർത്തി.
തിരഞ്ഞെടുത്ത മെട്രോ സ്റ്റേഷനുകളിലെ പൊതു ശൗചാലയങ്ങൾ പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്തം സുലഭ് ഇന്റർനാഷനലിനാണ്. മൂത്രമൊഴിക്കുന്നതിന് രണ്ടു രൂപയും ടോയ്ലറ്റ് ഉപയോഗത്തിന് അഞ്ച് രൂപയും ഫീസ് ഈടാക്കും.
നാഷനൽ കോളജ്, ലാൽബാഗ്, സൗത്ത് എൻഡ് സർക്കിൾ, ജയനഗർ, രാഷ്ട്രീയ വിദ്യാലയ റോഡ്, ബനശങ്കരി, ജയപ്രകാശ് നഗർ, യെലചെനഹള്ളി, സർ എം. വിശ്വേശ്വരയ്യ സ്റ്റേഷൻ - സെൻട്രൽ കോളജ്, ഡോ. ബി.ആർ. അംബേദ്കർ സ്റ്റേഷൻ - വിധാൻസൗധ, കബ്ബൺ പാർക്ക്, കെ.എസ്.ആർ ബംഗളൂരു മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിലാണ് ഫീസ് ഈടാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.