കോ​ട്ട ശ്രീ​നി​വാ​സ പൂ​ജാ​രി എം.​പി റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​ന് നി​വേ​ദ​നം ന​ൽ​കു​ന്നു

ബംഗളൂരു-മംഗളൂരു വന്ദേഭാരത് സർവിസ് നടത്തും -മന്ത്രി വൈഷ്ണവ്

മംഗളൂരു: ചുരം മേഖലയിലെ വൈദ്യുതീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ബംഗളൂരുവിൽനിന്ന് മംഗളൂരു, ഉഡുപ്പി, കാർവാർ എന്നിവിടങ്ങളിലേക്ക് വന്ദേ ഭാരത് എക്സ്പ്രസ് സർവിസ് നടത്താൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഉഡുപ്പി-ചിക്കമഗളൂരു എം.പി കോട്ട ശ്രീനിവാസ് പൂജാരി കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം സമർപ്പിച്ചതിനെത്തുടർന്നാണ് പ്രഖ്യാപനം.

ഹാസൻ, സകലേശ്പുർ സെക്ഷനുകളിലെ വൈദ്യുതീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും വന്ദേഭാരത് സർവിസ് വഴി ബംഗളൂരുവിനെ തീരദേശ ജില്ലകളുമായി ബന്ധിപ്പിക്കാൻ ഉചിത സമയമാണിതെന്നും എം.പി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Bengaluru-Mangalore Vande Bharat service will be operated - Minister Vaishnav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.