രാ​മ​ന​ഗ​ര​യി​ൽ മ​ഴ​ക്കെ​ടു​തി​ക്കി​ര​യാ​യ​വ​രെ ബി.​എം.​എ സം​ഘം സ​ന്ദ​ർ​ശി​ക്കു​ന്നു

പ്രളയക്കെടുതിക്കിരയായ രാമനഗരയിൽ ബാംഗ്ലൂർ മർച്ചന്റ്സ് അസോസിയേഷന്റെ സഹായഹസ്തം

ബംഗളൂരു: രാമനഗരയിലെ പ്രളയക്കെടുതിയിലായ മേഖലകൾ സന്ദർശിച്ച് ബാംഗ്ലൂർ മർച്ചന്റ്സ് അസോസിയേഷൻ സഹായം കൈമാറി. തങ്ങൾ രാമനഗരയിലെത്തുമ്പോൾ സ്ഥിതി വളരെ ദയനീയമായിരുന്നെന്ന് ബി.എം.എ പ്രതിനിധികൾ പറഞ്ഞു.

വെള്ളവും മാലിന്യങ്ങളും കെട്ടിക്കിടക്കുന്ന വീടകങ്ങൾ, വീട്ടുപകരണങ്ങളും ഭക്ഷണസാധനങ്ങളും ഉപയോഗശൂന്യമായി അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. ചില വീട്ടിനുള്ളിൽ കയറിയ വെള്ളം ചുമരുകൾ തകർത്ത് മറ്റൊരുവഴിയിലേക്ക് ഒഴുകിപ്പോയിരുന്നു. ആയിരത്തിലധികം കുടുംബങ്ങളെയാണ് കെടുതി ബാധിച്ചത്. ബി.എം.എ പ്രവർത്തകർ സർവേയിലൂടെ അവരുടെ ആവശ്യങ്ങൾ കണ്ടെത്തി. 1200ലധികം കൂപ്പണുകൾ വിതരണം ചെയ്തു.

 ബി.എം.എ പ്രസിഡന്റ് വി.പി. അബ്ദുല്ല, ജനറൽ സെക്രട്ടറി പി.വി. അഷ്റഫ് എന്നിവർ അംഗങ്ങളെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കകം 1200ലധികം കിറ്റുകൾ ഒരുങ്ങി. അരി, ചായപ്പൊടി, പഞ്ചസാര, പരിപ്പ്, എണ്ണ തുടങ്ങി 1700 രൂപയുടെ പലവ്യഞ്ജനങ്ങൾ അടങ്ങുന്ന 25 കിലോ കിറ്റാണ് ഓരോ കുടുംബത്തിനും ഒരുക്കിയത്.

20 ലക്ഷത്തിലധികം രൂപ വിലവരുന്ന ഭക്ഷണക്കിറ്റുകളാണ് മണിക്കൂറുകൾക്കകം ബി.എം.എ അംഗങ്ങളിൽനിന്ന് സ്വരുക്കൂട്ടിയത്. 2017ൽ സ്ഥാപിതമായ ബാംഗ്ലൂർ മർച്ചന്റ്സ് അസോസിയേഷൻ ഇതിനകംതന്നെ സാമൂഹ്യ രംഗത്ത് മാതൃകാപരമായ ഇടപെടൽ കൊണ്ട് ബംഗളൂരുവിലെ പൊതുജനശ്രദ്ധ നേടിയിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് ബംഗളൂരുവിലെ പൊലീസ് സ്റ്റേഷനുകളിൽ ഒന്നടങ്കം മാസ്കും സാനിറ്റൈസറുകളും സൗജന്യമായി വിതരണം ചെയ്തിരുന്നു. ചിട്ടയോടെ തങ്ങളുടെ സ്ഥാപനങ്ങൾ ലോക്ഡൗൺ കാലത്ത് സധൈര്യം തുറന്നുപ്രവർത്തിച്ച് സേവനം ചെയ്തുകൊണ്ട് അധികൃതരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

രാമനഗരയിലെ സേവനപ്രവർത്തനങ്ങൾക്ക് ജനറല്‍ സെക്രട്ടറി അഷ്റഫ് പി.വി, മറ്റു ഭാരവാഹികളായ ശംസുദ്ദീന്‍ അനുഗ്രഹ, അര്‍ഷാദ് ആര്‍.എം, റാഫി എം.കെ., ദാവൂദ് ഫുഡ് പാലസ്, ഫാസിര്‍ ഐശ്വര്യ, അഷ്ഫാഖ് ബിഗ് മാര്‍ക്കറ്റ്, നൗഷാദ് നൈസ് മാര്‍ട്ട്, ഷമീല്‍ അമെക്സ്, കരീം ശോഭ, ജംഷീര്‍, നൗഫല്‍, ഫൈസല്‍ ഉസ്മാൻ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - Bangalore Merchants Association's helping hand in flood-hit Ramanagara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.