Posted On
date_range Updated On
date_range ബദ്ർ അനുസ്മരണ പ്രഭാഷണം
ബംഗളൂരു: ബദ്ർ, മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും സാമൂഹികനീതി നിലനിർത്തുന്നതിനും വേണ്ടിയുള്ള പ്രതിരോധ പോരാട്ടമായിരുന്നെന്ന് മലബാർ മുസ്‍ലിം അസോസിയേഷൻ ഖത്തീബ് സെയ്തു മുഹമ്മദ് നൂരി പറഞ്ഞു.
ഡബിൾ റോഡ് ശാഫി മസ്ജിദിൽ സംഘടിപ്പിച്ച ബദ്ർ അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.സി. സിറാജ്, കെ.സി. അബ്ദുൽ ഖാദർ, ശംസുദ്ദീൻ കൂടാളി, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, കെ.എച്ച് ഫാറൂഖ്, സി.എച്ച്. ശഹീർ, ഹാരിസ് കൊല്ലത്തി തുടങ്ങിയവർ സംസാരിച്ചു. ആസാദ് നഗർ മസ്ജുന്നമിറയിൽ അബ്ദുൽ അസീസ് മുസ്‍ലിയാരും തിലക് നഗർ മസ്ജിദ് യാസീനിൽ മുഹമ്മദ് മുസ്‍ലിയാരും മോത്തീനഗർ എം.എം.എ ഓഡിറ്റോറിയത്തിൽ പി.എം. മുഹമ്മദ് മൗലവിയും ബദ്ർ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.