സമന്വയ എജുക്കേഷനൽ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റ് വർത്തൂർ ഭാഗിന്‍റെ ആഭിമുഖ്യത്തിൽ
സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് സംഘാടകരും മത്സരാർഥികളും
ബംഗളൂരു: സമന്വയ എജുക്കേഷനൽ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റ് വർത്തൂർ ഭാഗിന്‍റെ ആഭിമുഖ്യത്തിൽ ഫിറ്റ് ഇന്ത്യ മൂവ്മെന്‍റിന്‍റെ ഭാഗമായി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.
പുരുഷ വിഭാഗത്തിൽ ദിലീപ്, നിവേദ്, ആൺകുട്ടികളുടെ വിഭാഗത്തിൽ വിഷ്ണു, പാർഥിവ്, സ്ത്രീകളുടെ വിഭാഗത്തിൽ ദേവ്‌ന, ആദ്യ എന്നിവര്‍ ചാമ്പ്യന്മാരായി.
പുരുഷ വിഭാഗത്തിൽ ബ്രിജേഷ്, സുമേഷ്, ആൺകുട്ടികളുടെ വിഭാഗത്തിൽ സാത്വിക്, ആദി, സ്ത്രീകളുടെ വിഭാഗത്തിൽ വിനീല, കോശാല എന്നിവര്‍ റണ്ണർ അപ് ആയി. ജൻപാക്‌ട് ഇന്ത്യ വൈസ് പ്രസിഡന്‍റ് ലീന സുകുമാർ സമ്മാനവിതരണം നിർവഹിച്ചു. സമന്വയ വാർത്തൂർ ഭാഗ് പ്രസിഡന്‍റ് റെന്നി വേലായുധൻ, ഓർഗനൈസിങ് സെക്രട്ടറി അരുൺകുമാർ, സർജപുര സ്ഥാനീയ സമിതി പ്രസിഡന്‍റ് മുരളി കോറോത്, സെക്രട്ടറി സുമേഷ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.