Posted On
date_range Updated On
date_range സ്റ്റുഡിയോയിലെ കൃത്രിമക്കുളത്തിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു
ബംഗളൂരു: നഗരത്തിലെ ഫോട്ടോ സ്റ്റുഡിയോയിലെ കൃത്രിമ കുളത്തിൽ വീണ് മൂന്ന് വയസ്സുള്ള ആൺകുട്ടി മുങ്ങിമരിച്ചു. ശനിയാഴ്ച മദനായകനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗിഡ്ഡേനഹള്ളിയിൽ സ്റ്റുഡിയോയിലെ ഫോട്ടോ ഷൂട്ടിനിടെയാണ് സംഭവം. അമ്മയുടെ സുഹൃത്തിന്‍റെ ഫോട്ടോ ഷൂട്ടിനിടെ കുട്ടി അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന് അമ്മയും കൂടെയുള്ളവരും നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അച്ഛൻ വിദേശത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.