ഡോ. പ്രേംരാജ് കെ.കെ, സത്യൻ പുത്തൂർ,രജത് കുറ്റ്യാട്ടൂർ,രമ പ്രസന്ന
പിഷാരടി
ബംഗളൂരു: ബാംഗ്ലൂർ മലയാളികളുടെ രചനകൾക്ക് ഡോ. പല്പു മെമ്മോറിയൽ സൊസൈറ്റി ഏർപ്പെടുത്തിയ ആദ്യത്തെ ഡോ. പല്പു സ്മാരക സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സത്യൻ പുത്തൂർ (ആത്മകഥ - എന്റെ കണ്ണൂരും തോരാത്ത കണ്ണീരും), രമ പ്രസന്ന പിഷാരടി (കവിതാസമാഹാരം - ഭൂമി തേ സ്വസ്തി), ഡോ. പ്രേംരാജ് കെ.കെ. (നോവൽ - ഷഹനായി മുഴങ്ങുമ്പോൾ), രജത് കുറ്റ്യാട്ടൂർ (ചെറുകഥാസമാഹാരം - രജത രേഖകൾ) എന്നിവർക്കാണ് പുരസ്കാരങ്ങൾ.
കുന്ദമംഗലം നാരായണൻ, പി.എസ്.എം. ബഷീർ, എൻ. ഗോപിനാഥൻ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാക്കളെ നിർണയിച്ചത്. 5000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്കാരം ഏപ്രിൽ 19ന് ബംഗളൂരുവില്‍ വിതരണംചെയ്യും. ഡോ. പി. പൽപുവിന്റെ ബംഗളൂരു ജീവിതത്തെപ്പറ്റിയുള്ള പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.