കാഴ്ച പരിമിതർക്ക് പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി രൂപകൽപന ചെയ്ത ഓഡിയോ-നാവിഗേഷൻ സംവിധാനം ധ്വനി സ്പന്ദന ജർമൻ സർക്കാറിന്റെ സാമ്പത്തിക കാര്യ മന്ത്രാലയത്തിലെ ഉന്നത സംഘം പരിശോധിക്കുന്നു
ബംഗളൂരു: കാഴ്ചപരിമിതർക്ക് പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപന ചെയ്ത ഓഡിയോ-നാവിഗേഷൻ സംവിധാനം ധ്വനി സ്പന്ദന ജർമൻ സർക്കാറിന്റെ സാമ്പത്തിക കാര്യ മന്ത്രാലയത്തിലെ ഉന്നത പ്രതിനിധി സംഘം (ബി.എം.ഇസഡ്) പരിശോധിച്ചു.
ഡയറക്ടർ ജനറൽ ക്രിസ്റ്റീൻ ടോറ്റ്‌സ്‌കെ, ബാർബറ ഷാഫർ, ക്രിസ്റ്റോഫ് വോൺ സ്റ്റെക്കോ എന്നിവരടങ്ങിയ പ്രതിനിധി സംഘം കെ.എസ്.ആർ.ടി.സി സിറ്റി ബസുകളിൽ ഉപകരണം എങ്ങനെ പ്രവർത്തിക്കുന്നെന്ന് നേരിട്ടനുഭവിച്ചറിഞ്ഞു. ഗ്രീൻ അർബൻ മൊബിലിറ്റി ഇന്നവേഷൻ സംരംഭത്തിലൂടെ ജി.ഐ.എസുമായി സഹകരിച്ച് റെയ്‌സ്ഡ് ലൈൻസ് ഫൗണ്ടേഷൻ വികസിപ്പിച്ചെടുത്ത ധ്വനിയുടെ പ്രവർത്തനത്തെക്കുറിച്ച് കർണാടക ആർ.ടി.സി മാനേജിങ് ഡയറക്ടർ അക്രം പാഷ വിശദീകരിച്ചു.
ന്യൂഡൽഹി ജർമൻ എംബസിയിലെ ഗോട്ട്ഫ്രൈഡ് വോൺ ജെമ്മിംഗൻ, പമേല ബൈജാൽ, ജോഹന്നാസ് ഷ്നൈഡർ, ഷീനം പുരി, ജാസ്മിൻ കൗർ, ജി.ഐ.എസ് കൺട്രി ഡയറക്ടർ ജൂലി റെവിയർ എന്നിവരും കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.