അറസ്റ്റിലായവർ അന്വേഷണസംഘത്തിനൊപ്പം
മംഗളൂരു: കാർക്കള ഷിർലാലു ഗ്രാമത്തിൽ മാരകായുധങ്ങൾ കാട്ടി വീട്ടമ്മയെ ഭീഷണിപ്പെടുത്തി തൊഴുത്തിൽനിന്ന് മൂന്ന് കന്നുകാലികളെ മോഷ്ടിച്ചു. കേസിൽ മൂന്നുപേരെ അജെകർ പൊലീസ് അറസ്റ്റ് ചെയ്തു.ബോർക്കട്ടെ സ്വദേശി യൂനിസ് എന്ന മുഹമ്മദ് യൂനിസ് (31), മൂഡബിദ്രി കല്ലബെട്ടു സ്വദേശി നസീർ എന്ന മുഹമ്മദ് നസീർ (28), മൂഡബിദ്രി ഹണ്ടേലെ സ്വദേശി മുഹമ്മദ് ഇഖ്ബാൽ എന്ന ഇക്കു (29) എന്നിവരാണ് അറസ്റ്റിലായത്.
സെപ്റ്റംബർ 28ന് ഷിർലാലു നിവാസിയായ ജയശ്രീയുടെ തൊഴുത്തിൽ അതിക്രമിച്ചു കയറിയ പ്രതികൾ ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ഏകദേശം 35,000 രൂപ വിലമതിക്കുന്ന മൂന്ന് പശുക്കളെ മോഷ്ടിക്കുകയായിരുന്നു.കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് വാളുകൾ, സ്വിഫ്റ്റ് കാർ, മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ, മോഷണത്തിന് ഉപയോഗിച്ച അഞ്ച് മൊബൈൽ ഫോണുകൾ എന്നിവയുൾപ്പെടെ 5.87 ലക്ഷം രൂപയുടെ സ്വത്തുക്കൾ പൊലീസ് പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.