ബംഗളൂരു: മൈസൂരുവിൽ നടന്ന ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുത്ത ഉദ്യോഗാർഥികൾക്ക് വ്യാജ ഇ-മെയിലുകൾ വരുന്നു. arobengaluruhq@gmail.com എന്ന വിലാസത്തിൽനിന്നാണ് അത്തരം മെയിലുകൾ വരുന്നതെന്നും അതിന് ആർമിയുമായി ബന്ധമില്ലെന്നും അധികൃതർ അറിയിച്ചു.
ഇ-മെയിൽ വിലാസം ഉദ്യോഗാർഥികൾ ബ്ലോക്ക് ചെയ്യണം. വ്യാജ മെയിലുകൾ അയക്കുന്നതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 080 29516517 എന്ന നമ്പറിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.