മംഗളൂരു: അടക്കയുടേയും കുരുമുളകിന്റെയും വ്യാജ വ്യാപാരത്തിലൂടെ 24 ലധികം പേരിൽ നിന്ന് 94.78 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബണ്ട്വാൾ താലൂക്കിൽ നവൂർ ഗ്രാമത്തിലെ കർഷകൻ പ്രവീൺ ഡിസൂസ(44) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബണ്ട്വാൾ പൊലീസ് കടയുടമ നൗഫൽ മുഹമ്മദിന് എതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഓരോ ഇടപാടിലും വിൽപനക്കാരൻ തുകയുടെ ഒരു ഭാഗം മാത്രമേ നൽകൂ. പിന്നീട് കുടിശ്ശിക തീർക്കാമെന്ന് വാഗ്ദാനം ചെയ്യും. മാർച്ച് എട്ടിന് ഡിസൂസ മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന ആറര ക്വിന്റൽ അടക്ക വിറ്റു. പക്ഷേ കടയുടമയിൽ നിന്ന് പണം ലഭിച്ചില്ല.
ഈ മാസം ഒമ്പതിന് തനിക്ക് നഷ്ടം സംഭവിച്ചുവെന്നും കുടിശ്ശിക തവണകളായി നൽകുമെന്നും മുഹമ്മദ് ഡിസൂസക്ക് സന്ദേശം അയച്ചു. ഇതിൽ അസ്വസ്ഥരായ കർഷകർ ജൂൺ 10 ന് മുഹമ്മദിന്റെ കട സന്ദർശിച്ചപ്പോൾ അത് പൂട്ടിയിരിക്കുന്നതായി കണ്ടെത്തി. വീടും പൂട്ടിയ നിലയിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫും ആയിരുന്നു.
മുഹമ്മദിൽ നിന്ന് പണം ലഭിക്കുന്നതിനായി കാത്തിരുന്ന ഡിസൂസയും മറ്റ് 24 പേരും ബണ്ട്വാൾ പൊലീസിനെ സമീപിച്ചു. കച്ചവടക്കാരൻ ഒളിച്ചോടിയെന്നും അതുവഴി വിശ്വാസ വഞ്ചന നടത്തിയെന്നും പരാതിയിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.