മംഗളൂരു: മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് ട്രെയിനിന്റെ (16355-16356) കോച്ചുകൾ പകുതിയായി കുറച്ചു. വെള്ളി, ഞായർ ദിവസങ്ങളിൽ മംഗളൂരുവിൽ നിന്ന് ആലപ്പുഴ വഴി കൊച്ചുവേളിയിലേക്കും വ്യാഴം, ശനി ദിവസങ്ങളിൽ തിരിച്ച് മംഗളൂരുവിലേക്കുമാണ് അന്ത്യോദയ എക്സ്പ്രസ് സർവിസ് നടത്തുന്നത്.
2018 ജൂണിൽ ട്രെയിൻ തുടങ്ങിയപ്പോൾ പതിനാറ് കോച്ചുകൾ ഉണ്ടായിരുന്നു. ഇത് എട്ടും ഒരു കോച്ചിന്റെ പകുതിയുമായി കുറച്ചു. മംഗളൂരു, കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ജങ്ഷൻ, ആലപ്പുഴ, കൊല്ലം, കൊച്ചുവേളി എന്നിവയാണ് സ്റ്റോപ്പുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.