ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പ്രധാന അംഗനവാടികളിലെ ജീവനക്കാരുടെ വേതനം 15,000 രൂപയും ചെറിയ അംഗനവാടികളിലെ വേതനം 10,000 രൂപയായും വർധിപ്പിക്കുമെന്ന് പ്രിയങ്ക ഗാന്ധി ബെളഗാവിയിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ വാഗ്ദാനം നൽകി. ആശ വർക്കമാരുടെ വേതനം 8,000 രൂപയും ഉച്ചഭക്ഷണ പദ്ധതി തൊഴിലാളികളുടെ വേതനം 5000 രൂപയുമാക്കും. വലിയ അംഗനവാടികളിലെ ജീവനക്കാർ വിരമിക്കുമ്പോൾ മൂന്നുലക്ഷം രൂപ നൽകും. അപകടത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്കും ഈ തുക നൽകും. ചെറിയ അംഗനവാടികളിലുള്ളവർക്ക് രണ്ടുലക്ഷം നൽകുമെന്നും പ്രിയങ്ക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.