ബംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച ബംഗളൂരുവിൽ. മേയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ബി.ജെ.പിയുടെ വിവിധ പ്രചാരണേയാഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും.പൊലീസ് വകുപ്പിന്റെയും സഹകരണമേഖലയിലെയും വിവിധ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. അമിത് ഷായുടെ വരവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഓൾഡ് എയർപോർട്ട് റോഡ്, മൈസൂരു റോഡ്, എൻ.ആർ റോഡ്, നൃപതുംഗ റോഡ്, ശേഷാദ്രി റോഡ്, പാലസ് റോഡ്, റേസ് കോഴ്സ് റോഡ്, കെങ്കേരി മുതൽ കൊമ്മഘട്ട റോഡ് എന്നിവിടങ്ങളിൽ ഉച്ചക്ക് 12 മുതൽ ൈവകുന്നേരം നാലുവരെ ഗതാഗതനിയന്ത്രണമുണ്ടാകും.അതിനാൽ ഈ സമയങ്ങളിൽ ഈ റോഡുകൾ ഒഴിവാക്കി വാഹനം ഓടിക്കണമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
ടൗൺഹാൾ മുതൽ എൻ.ആർ റോഡ് വരെ, മൈസൂരു റോഡിലേക്കുള്ള ഭാഗം, നയന്ദഹള്ളി മുതൽ നഗരത്തിലേക്കുള്ള പാതകൾ, കെങ്കേരിയിലേക്കുള്ള റോഡ്, കുമ്പളഗോഡ് മുതൽ കെങ്കേരി (നഗരത്തിലേക്കുള്ള) പാതകൾ എന്നിവിടങ്ങളിലൂടെ രാവിലെ ആറ് മുതൽ വൈകുന്നേരം നാലുവരെ ബൈക്കുകൾ, കാറുകൾ എന്നിവക്കും ചരക്ക് വാഹനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തും.
ചരക്ക് വാഹനങ്ങൾ എൻ.ആർ റോഡ് മുതൽ മൈസൂരു റോഡിലേക്കുള്ള പാതകൾ ഒഴിവാക്കി ലാൽബാഗ് റോഡ്-ഹൊസൂർ റോഡ്-നൈസ് റോഡ് എന്നിവ ഉപയോഗിക്കണം. നയന്ദഹള്ളി ജങ്ഷനിൽനിന്ന് നഗരത്തിലേക്കുള്ള വാഹനങ്ങൾക്ക് നാഗർഭാവി, സുമനഹള്ളി റിങ് റോഡുകൾ ഉപയോഗിക്കണം. കുമ്പളഗോഡ്, കെങ്കേരി എന്നിവിടങ്ങളിൽനിന്ന് നഗരത്തിലേക്കുള്ള ചരക്കുവാഹനങ്ങൾക്ക് നൈസ് റോഡ് ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.