ബംഗളൂരു: മൃഗങ്ങൾക്കായി പ്രാണ അനിമൽ ഫൗണ്ടേഷൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സർവിസ് തുടങ്ങി. മൃഗങ്ങൾക്ക് അടിയന്തര വൈദ്യസഹായം ആവശ്യം വന്നാൽ ഉടമകൾക്കോ പൊതുജനങ്ങൾക്കോ ബന്ധപ്പെടാനുള്ള 9108819998 എന്ന ഹെൽപ്ലൈൻ നമ്പറും ഏർപ്പെടുത്തി.
സൗത്ത് ബംഗളൂരുവിലാണ് ആംബുലൻസ് ഉണ്ടാവുക. നഗരം മുഴുവൻ സേവനം ലഭിക്കും. നടൻപ്രകാശ് രാജ്, നാടക നടൻ പ്രകാശ് ബെലവദി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.