ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ സമൂഹ വിവാഹ വളന്റിയര്‍മാര്‍ക്കുള്ള
ഉപഹാരം നൽകൽ ചടങ്ങ് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പി.കെ. കുഞ്ഞാലിക്കുട്ടി
ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ജീവകാരുണ്യ സേവന രംഗത്ത് നിസ്തുലമായ പ്രവര്‍ത്തനങ്ങളാണ് ഓള് ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെന്‍ട്രൽ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പി.കെ. കുഞ്ഞാലിക്കുട്ടി. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും ഈ പ്രസ്ഥാനത്തിന്റെ പ്രയോജനം എത്തുന്നു.
ദുര്‍ബലരും അശരണരുമായ ജനങ്ങളെ കണ്ടെത്തി അവരുടെ ജീവിത സാഹചര്യങ്ങളെ കൂടുതല്‍ മെച്ചപ്പെട്ടതാക്കാനുള്ള വ്യവസ്ഥാപിത ശ്രമങ്ങളാണ് എ.ഐ.കെ.എം.സി.സി നടത്തുന്നത്. ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അഞ്ചാമത് സമൂഹ വിവാഹ വളന്റിയര്‍മാര്‍ക്കുള്ള ഉപഹാര സമര്‍പ്പണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ.ഐ.കെ.എം.സി.സി ബംഗളൂരു പ്രസിഡന്റ് ടി. ഉസ്മാന് അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ പാറക്കല്‍ അബ്ദുല്ല, മുസ്ലിം ലീഗ് ദേശീയ അസി. സെക്രട്ടറി സി.കെ. സുബൈര്‍, കർണാടക വഖഫ് ബോര്‍ഡ് ചെയര്മാന് ശാഫി സഅദി, എ.ഐ.കെ.എം.സി.സി ദേശീയ സെക്രട്ടറി എ.എ. ശംസുദ്ദീന്‍, നരിക്കോളി ഹമീദ് ഹാജി, ഗഫ്ഫാര്‍ ബേഗ്, ഡോ. സൈദ് മുസമ്മില്‍ അഹ്മദ്, മുജീബ് കുട്ടമ്മശ്ശേരി, എം. കമലാക്ഷി രാജണ്ണ തുടങ്ങിയവര്‍ സംബന്ധിച്ചു. എം.കെ. നൗഷാദ് സ്വാഗതവും ഡോ. എം.എ. അമീറലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.