അക്ബർ ട്രാവൽസ് ചെയർമാൻ ഡോ. കെ.വി. അബ്ദുൽ നാസറിന് ശൈഖ് സഇദ് പുരസ്‌കാരം

മുംബൈ: ഇൻഡോ - അറബ് കോൺഫെഡറേഷൻ കൗൺസിലിന്‍റെ 2024-ലെ ശൈഖ് സഇദ് പുരസ്‌കാരം അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ ചെയർമാൻ ഡോ. കെ.വി. അബ്ദുൾ നാസറിന് സമ്മാനിച്ചു. ഗോവ, മിസോറാം മുൻ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയെ ഇൻഡോ - അറബ് മഹാരാഷ്ട്ര ഘടകത്തിന്‍റെ അക്ഷരശ്രീ പുരസ്ക്കാരം നല്കിയും ആദരിച്ചു.

താനെയിൽ നടന്ന എൻ.ആർ.ഐ ഗ്ളോബൽ സമ്മിറ്റിലാണ് പുരസ്കാരങ്ങൾ നൽകിയത്. 50 വർഷമായി സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിൽ നൽകിയ സംഭാവനകൾ മാനിച്ചാണ് ശ്രീധരൻ പിള്ളക്ക് പുരസ്‌കാരം. യാത്ര, വിനോദസഞ്ചാര മേഖലയിലെ മികച്ച സംഭാവനകൾ മാനിച്ചാണ് അബ്ദുൽ നാസറിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

പ്രസിഡൻറ് അഡ്വ. പി.ആർ. രാജ്കുമാർ അധ്യക്ഷനായിരുന്നു. ശ്രീകാന്ത് നായർ സ്വാഗതവും മാളിയേക്കൽ കോയ നന്ദിയും പറഞ്ഞു.

Tags:    
News Summary - Akbar Travels Chairman Dr KV Abdul Nasser receives Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.