Posted On
date_range Updated On
date_range എയർ ഇന്ത്യ സമരം: 1700 യാത്രക്കാർ കുടുങ്ങി
ബംഗളൂരു: ജീവനക്കാർ കൂട്ട അവധിയെടുത്ത് നടത്തിയ സമരത്തിൽ ബംഗളൂരു കെംപഗൗഡ ഇന്റർനാഷനൽ എയർപോർട്ടിൽനിന്ന് പുറപ്പെടേണ്ട 9 എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ റദ്ദാക്കി. ഇതേത്തുടർന്ന് 1700ഓളം യാത്രക്കാർ പെരുവഴിയിലായി.
വിവിധ ആവശ്യങ്ങളുന്നയിച്ച് ജീവനക്കാർ ഏപ്രിലിൽ എയർ ഇന്ത്യ മാനേജ്മെന്റിന് കത്ത് നൽകിയിരുന്നു. ഇത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക് മൂലം ടിക്കറ്റിനത്തിൽ 60,000 രൂപയോളം ചില യാത്രക്കാർക്ക് നഷ്ടപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.