കൂട്ടകൊലപാതകത്തിന് മുമ്പ് പ്രതി എ.ഐയുടെ സഹായം തേടി
ബംഗളൂരു: കഴിഞ്ഞ ജൂണിൽ കെ.ആർ പുരത്തെ സീഗെഹള്ളിയിൽ നടന്ന മൂന്ന് കൂട്ടകൊല പാതകത്തിന് മുമ്പ് പ്രതി എ.ഐയുടെ സഹായം തേടി യതായി റിപ്പോര്‍ട്ട്. 2,085 പേജുള്ള കുറ്റപത്രത്തിൽ കുറ്റകൃത്യത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കടബാധ്യതയാണെന്ന് കണ്ടെത്തി.കൂട്ടുപ്രതിയും ടെക്കിയുമായ ശ്വേത തന്‍റെ ലിവ്-ഇൻ പങ്കാളിയായ 25 കാരനായ ജെ. കെന്നത്തിന് വേണ്ടി ഒരു വർഷത്തിനുള്ളിൽ മൊത്തം 52 ലക്ഷം രൂപയുടെ വായ്പ സമാഹരിച്ചതായി സിറ്റി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേരില്‍ നിന്ന് വാങ്ങിയ തുകയും ഇതില്‍ ഉള്‍പ്പെടും. കൂടാതെ ശ്വേതയുടെ മാതാപിതാക്കളുടെ പേരില്‍ ലോണും എടുത്തിരുന്നു.ലോണ്‍ മാതാപിതാക്കളുടെ പേരിലാണ് എടുത്തത് എന്ന് വൈകിയാണ് അവര്‍ അറിഞ്ഞത്. ഇത് മാതാപിതാക്കളും ദമ്പതികളും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചു.
തുടര്‍ന്ന് കെന്നത്ത് ശ്വേതയുടെ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തുകയായിരുന്നു. താൻ നോക്കിനിൽക്കെ കെന്നത്ത് തന്‍റെ മാതാപിതാക്കളെയും സഹോദരിയെയും ആക്രമിച്ചതായി ശ്വേത കോടതിയിൽ മൊഴി നല്‍കിയതായി കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരുന്നു.ഫോറൻസിക് സയൻസ് ലബോറട്ടറി കെന്നത്തിന്‍റെ ലാപ്‌ടോപ്പും മറ്റ് സാധനങ്ങളും പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിന് മുമ്പ് കെന്നത്ത് എ.ഐയോട് കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.
വ്യത്യസ്ത ആക്രമണ സാഹചര്യങ്ങളെയും ആളുകളെ കീഴടക്കാനുള്ള വഴികളെക്കുറിച്ചും അടുക്കള കത്തി ഉപയോഗിച്ച് ആളുകളെ എങ്ങനെ മാരകമായി ആക്രമിക്കാം,വായ്പയെച്ചൊല്ലി ബാങ്കുകളിൽ നിന്നുള്ള ആവർത്തിച്ചുള്ള കോളുകൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും പാപ്പരത്തം എങ്ങനെ പ്രഖ്യാപിക്കാമെന്നതിനെക്കുറിച്ചും കെന്നത്ത് എ.ഐയുടെ ഉപദേശം തേടിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.