ജയിൽ വാർഡനെ അക്രമിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും

മംഗളൂരു: ജയിൽ വാർഡനെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഉഡുപ്പി പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതി റസാഖ് എന്ന സഫ്‌വാൻ ഹുസൈന് (49) അഞ്ച് വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ചു. 2011 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.

സഫ്‌വാൻ ഹുസൈൻ ഉഡുപ്പി ജില്ലാ ജയിലിലെ വിചാരണ തടവുകാരനായിരുന്നു. ജയിൽ വാർഡൻ ഒന്നാം ബാരക്കിന് എതിർവശത്തുള്ള വരാന്തയിൽ ഡ്യൂട്ടിയിലായിരുന്നപ്പോൾ തടവുകാരോട് അവരുടെ ബാരക്കുകളിലേക്ക് മടങ്ങാൻ നിർദേശിച്ചു.

ആ സമയത്ത്, ജയിൽ അടുക്കളക്ക് സമീപമുണ്ടായിരുന്ന സഫ്വാൻ ഹുസൈൻ പറഞ്ഞ് വാർഡനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഇടതു കവിളിൽ അടിക്കുകയുമായിരുന്നു. കേസിൽ വിചാരണക്ക് ഹാജരാവാതെ ഒളിവിൽ പോയ പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

Tags:    
News Summary - Accused gets 5 years in prison and a fine for assaulting a jail warden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.