ഉഷ വിജയൻ എം.എൽ.എ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് നിവേദനം നൽകുന്നു


രാത്രി യാത്ര നിരോധനം: ബംഗളൂരുവിൽ കേരള-കർണാടക സംയുക്ത യോഗം; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർദേശം നൽകി

മംഗളൂരു: വയനാട് വഴിയുള്ള കേരള-കർണാടക രാത്രി യാത്ര നിയന്ത്രണം സംബന്ധിച്ച് ബംഗളൂരുവിൽ ഉന്നതതല യോഗം വിളിച്ചു ചേർക്കുന്നതിന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കർണാടക ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.

മാനന്തവാടി എം.എൽ.എ ഉഷ വിജയൻ നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. ദേശീയ പാത അതോറിറ്റി, കേരള, കർണാടക പൊതുമരാമത്ത് വകുപ്പ് ഉന്നതതല യോഗമാണ് ചേരുക. മാനന്തവാടി-ബാവലി റോഡ് പ്രവൃത്തിയിലെ കാലതാമസം ഒഴിവാക്കൽ, ബാവലി വഴിയുള്ള യാത്ര നിരോധനത്തിലെ സമയ ദൈർഘ്യം കുറക്കൽ, വിലങ്ങാട്-മാനന്തവാടി-കുട്ട-മൈസൂരു-ബംഗളൂരു ഇടനാഴിക്കു വേണ്ടിയുള്ള ഇടപെടൽ എന്നീ വിഷയങ്ങളും ഉഷ വിജയൻ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ എന്നിവരുടെ ശ്രദ്ധയിൽ പെടുത്തി.

വയനാട് എം.പി. പ്രിയങ്ക ഗാന്ധി ഇക്കാര്യങ്ങൾ നേരത്തെ തന്‍റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും വിഷയത്തിന്‍റെ പ്രാധാന്യം ഉൾക്കൊള്ളുന്നതായും മുഖ്യമന്ത്രി എം.എൽ.എയെ അറിയിച്ചു.

Tags:    
News Summary - Night travel ban: Kerala-Karnataka joint meeting in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.