എ.​ഐ.​കെ.​എം.​സി.​സി. മൈ​സൂ​ർ സി​റ്റി ഏ​രി​യ ക​മ്മി​റ്റിയുടെ യു.ഡി.എഫ് വിജയാഘോഷം

എ.​ഐ.​കെ.​എം.​സി.​സി യു​ടെ യു.​ഡി.​എ​ഫ് വി​ജ​യാ​ഘോ​ഷം

ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ലെ യു.​ഡി.​എ​ഫി​ന്റെ മി​ന്നും വി​ജ​യ​മാ​ഘോ​ഷി​ച്ച് എ.​ഐ.​കെ.​എം.​സി.​സി. മൈ​സൂ​ർ സി​റ്റി ഏ​രി​യ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ മൈ​സൂ​രി​ലെ ഹോ​ട്ട​ൽ ലൂ​സി​യ ഇ​ന്റ​ർ​നാ​ഷ​ന​ലി​ൽ ആ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യി​ൽ പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. എ.​ഐ.​കെ.​എം.​സി.​സി ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഇ​ഖ്ബാ​ൽ മ​ണ​ലോ​ടി, മൈ​സൂ​ർ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​സിം മൊ​കേ​രി, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ പി.​പി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​നു​സ് വി.​പി പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. കേ​ര​ള ജ​ന​ത പ​ത്ത് വ​ർ​ഷ​ത്തെ ദു​ർ​ഭ​ര​ണ​ത്തി​നും ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കും ന​ൽ​കി​യ ശ​ക്ത​മാ​യ തി​രി​ച്ച​ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന് നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ളും വി​ശ്വാ​സ​വും യു.​ഡി.​എ​ഫി​നൊ​പ്പ​മാ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വീ​ണ്ടും തെ​ളി​യി​ച്ച​താ​യും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​ന്ന് മ​ധു​ര വി​ത​ര​ണം ന​ട​ത്തി വി​ജ​യാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു

Tags:    
News Summary - AIKMCC's UDF victory celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.