ബംഗളൂരു: ഓള് ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന എട്ടാമത് സമൂഹ വിവാഹം ഇന്ന് നടക്കും. വൈകീട്ട് ആറിന് ഡബിള്‍ റോഡ് സിറ്റി പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
എ.ഐ.കെ.എം.സി.സി ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ടി. ഉസ്മാന് അധ്യക്ഷത വഹിക്കും. കര്‍ണാടക മന്ത്രിമാരായ ആര്. രാമലിംഗ റെഡ്ഡി, ബി.ഇസെഡ്. സമീര്‍ അഹമ്മദ് ഖാന്, മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുല്‍ ആബിദീന്‍, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, സി.എം. ഇബ്രാഹിം, ഗവ. ചീഫ് വിപ്പ് സലീം അഹമ്മദ്, ബി.ഡി.എ ചെയർമാൻ എന്‍.എ. ഹാരിസ് എം.എല്‍.എ, എ.കെ.എം. അഷ്റഫ് എം.എല്‍.എ, ഡി.ജി.പി എം.എ. സലീം, യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി പി.കെ. അന്‍വര്‍ നഹ, എ.ഐ.കെ.എം.സി.സി ദേശീയ പ്രസിഡന്റ് കെ. കുഞ്ഞുമോന് ഹാജി, മുസ്ലിം ലീഗ് ദേശീയ അസി. സെക്രട്ടറി അഡ്വ. വി.കെ. ഫൈസല്‍ ബാബു, കെ.പി. മുഹമ്മദ്, ഷിബു മീരാന്‍, ഉമര്‍ ഇസ്മയില്‍, അസി. കമീഷണര്‍ പ്രിയദര്‍ശിനി ഈശ്വര്‍ സാനികൊപ്പ തുടങ്ങിയവര്‍ സംബന്ധിക്കും. എ.ഐ.കെ.എം.സി.സി ജനറല്‍ സെക്രട്ടറി എം.കെ. നൗഷാദ് സ്വാഗതവും സെക്രട്ടറി ഡോ. എം.എ. അമീറലി നന്ദിയും പറയും. ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി കാസർകോട് ജില്ല കമ്മിറ്റി ഏര്‍പ്പെടുത്തിയ മൂന്നാമത് മെട്രോ മുഹമ്മദ് ഹാജി പുരസ്കാരം എസ്.ടി.സി.എച്ചിന് ചടങ്ങില്‍ കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.